World Photography Day 2021| ടോക്യോ ഒളിമ്പിക്സ് വേദിയിലെ ചില മികച്ച ചിത്രങ്ങൾ
- Published by:Naveen
- news18-malayalam
Last Updated:
ടോക്യോ ഒളിമ്പിക്സ് വേദിയിലെ ചില മികച്ച ചിത്രങ്ങളിലൂടെ
advertisement
1/17

പുരുഷന്മാരുടെ ഹെവിവെയ്റ്റ് ബോക്സിങ് മത്സരത്തിലെ സ്വർണ മെഡൽ ജേതാവായ ജൂലിയോ സീസർ ലാ ക്രൂസ് തന്റെ മെഡലുമായി പോസ് ചെയ്യുന്നു. REUTERS/Ueslei Marcelino
advertisement
2/17
വനിതകളുടെ ജിംനാസ്റ്റിക്സ് വോൾട്ട് ടീം ഇനത്തിൽ മത്സരിക്കുന്ന അമേരിക്കയുടെ സിമോൺ ബൈൽസ്. ഇതിന് ശേഷമാണ് തന്റെ മാനസികവും ശാരീരിക ആരോഗ്യവും കണക്കിലെടുത്ത് താൻ മത്സരത്തിൽ പിന്മാറുകയാണെന്ന് ബൈൽസ് പ്രഖ്യാപിച്ചത്. 'ട്വിസ്റ്റീസ്' എന്ന് പറയുന്ന ഒരു മാനസികാവസ്ഥയാണ് താരം നേരിട്ടിരുന്നത്. ഈ രോഗാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ ജിംനാസ്റ്റുകൾക്ക് വായുവിലൂടെയുള്ള പ്രകടനം നടത്തുമ്പോൾ ഏകാഗ്രത നിലനിർത്താൻ കഴിയുകയില്ല. REUTERS/Lindsey Wasson
advertisement
3/17
പുരുഷന്മാരുടെ 400മീ ഹർഡിൽസ് ഫൈനൽ മത്സരത്തിൽ തന്റെ തന്നെ ലോക റെക്കോർഡ് തിരുത്തിക്കൊണ്ട് ഫിനിഷ് ലൈൻ കടന്ന നോർവെയുടെ കാർസ്റ്റൻ വാർഹോമിന്റെ ആഹ്ളാദപ്രകടനം. REUTERS/Lucy Nicholson
advertisement
4/17
വനിതകളുടെ ട്രയാത്തലൺ മത്സരം നടക്കുന്നതിനിടെ ടോക്യോ നഗരത്തിൽ തെളിഞ്ഞ മഴവില്ല് REUTERS/Hannah Mckay
advertisement
5/17
വനിതകളുടെ വ്യക്തിഗത ട്രംപോളിൻ ഫൈനൽ ഇനത്തിൽ മത്സരത്തിന് മുൻപേ വാമപ്പ് നടത്തുന്ന ജപ്പാന്റെ മെഗു ഉയാമ REUTERS/Lindsey Wasson
advertisement
6/17
വനിതകളുടെ ഒമ്നിയം ട്രാക്ക് സൈക്ലിങ് മത്സരത്തിനിടെ സംഭവിച്ച കൂട്ടയിടിയിൽ വീണു കിടക്കുന്ന ഇറ്റലിയുടെ എലിസ ബൽസാമോയുടെ ദേഹത്ത് കൂടി ഈജിപ്തിന്റെ എബ്തിസ്സാം സായിദ് അഹമ്മദിന്റെ സൈക്കിൾ കയറിയിറങ്ങുന്നു REUTERS/Matthew Childs
advertisement
7/17
ടോക്യോ ഒളിമ്പിക്സ് സമാപന ചടങ്ങിൽ ദേശീയ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഒളിമ്പിക്സിന്റെ സമാപനം കുറിച്ച് അരങ്ങേറിയ വെടിക്കെട്ട് പ്രകടനം. ജാപ്പനീസ് ഭാഷയിൽ നന്ദി എന്ന് അർഥം വരുന്ന വാക്കായ 'അരിഗാറ്റോ' സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ തെളിഞ്ഞിരിക്കുന്നത് കാണാം. REUTERS/Amr Abdallah Dalsh
advertisement
8/17
വനിതകളുടെ 400മീ ഹർഡിൽസ് മൂന്നാം സെമി മത്സരത്തിനിടെ പെയ്ത മഴയെ അവഗണിച്ച് മുന്നോട്ട് കുതിക്കുന്ന അത്ലറ്റുകൾ REUTERS/Hannah Mckay
advertisement
9/17
വനിതകളുടെ വ്യക്തിഗത ഓൾ റൗണ്ട് റിഥമിക് ജിമ്‌നാസ്റ്റിക്സ് മത്സരത്തിനിടെ വളയം ഉപയോഗിച്ച് പ്രകടനം നടത്തുന്ന ജപ്പാന്റെ ചിസാക്കി ഒയ്‌വാ REUTERS/Lindsey Wasson
advertisement
10/17
പുരുഷന്മാരുടെ മൂന്ന് മീറ്റർ സ്പ്രിങ്‌ബോർഡ് ഫൈനൽ മത്സരത്തിനിടെ ജമൈക്കയുടെ യോന നൈറ്റ്-വിസ്‌ഡം REUTERS/Stefan Wermuth
advertisement
11/17
വനിതകളുടെ മോഡേൺ പെന്റാത്ലൺ റൈഡിംഗ് വിഭാഗത്തിൽ വാമപ്പ് മത്സരത്തിൽ ജർമനിയുടെ അന്നികാ ഷ്ലെയു തന്റെ കുതിരയായ സെന്റ് ബോയ് താരത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ മോശമായി പെരുമാറുകയും തുടർന്ന് ജർമൻ താരം പറയുന്നതൊന്നും കേൾക്കാതെ കളത്തിൽ നിൽക്കുകയും ചെയ്തു. ഇതേ പ്രവർത്തി വീണ്ടും വീണ്ടും ആവർത്തിച്ചതോടെ നിരാശയും സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ജർമൻ താരത്തിന് വികാരം അടക്കിപ്പിടിക്കാൻ കഴിയാതെ വരികയും, തുടർന്ന് അലറിക്കരയുകയും ചെയ്തു. കുതിരയുടെ മോശം പെരുമാറ്റത്തെ തുടർന്ന് മത്സരം അവസാനിപ്പിക്കേണ്ടി വന്ന ഷ്ലെയുവിന് ഒളിമ്പിക് മെഡൽ നഷ്ടമാവുകയും ചെയ്തിരുന്നു. REUTERS/Ivan Alvarado
advertisement
12/17
പുരുഷന്മാരുടെ വാട്ടർപോളോ വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കുന്ന ഹംഗറിയുടെ ക്രിസ്റ്റ്യൻ മാൻഹെർസും സ്പെയിനിന്റെ റോജർ തഹുൽ കോംപ്ടെയും REUTERS/Stefan Wermuth
advertisement
13/17
വനിതകളുടെ ആർട്ടിസ്റ്റിക് നീന്തൽ ഫ്രീ റുട്ടീൻ ടീം ഇനത്തിൽ മത്സരിക്കുന്ന ചൈനീസ് സംഘം REUTERS/Marko Djurica
advertisement
14/17
വനിതകളുടെ 800മീ. ഫ്രീസ്റ്റൈൽ നീന്തലിൽ ഫൈനൽ മത്സരത്തിനിടെ യുഎസിന്റെ സൂപ്പർ താരം കാതലീൻ ലെഡെക്കി REUTERS/Antonio Bronic
advertisement
15/17
വനിതകളുടെ ഹെപ്റ്റാത്തലൺ മത്സരത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന അത്ലറ്റുകൾ REUTERS/Fabrizio Bensch
advertisement
16/17
വനിതകളുടെ സംയുക്ത സ്‌പോർട് ക്ലൈമ്പിങ് ഇനത്തിൽ സ്പ്പീഡ് ക്വാളിഫിക്കേഷനിൽ മത്സരിക്കുന്ന ഇറ്റലിയുടെ ലോറ രോഗോറ . REUTERS/Maxim Shemetov
advertisement
17/17
വനിതകളുടെ ആർട്ടിസ്റ്റിക് നീന്തൽ ഫ്രീ റുട്ടീൻ ടീം ഇനത്തിൽ മത്സരിക്കുന്ന ഈജിപ്ഷ്യൻ സംഘം REUTERS/Stefan Wermuth
മലയാളം വാർത്തകൾ/Photogallery/Sports/
World Photography Day 2021| ടോക്യോ ഒളിമ്പിക്സ് വേദിയിലെ ചില മികച്ച ചിത്രങ്ങൾ