TRENDING:

sun never sets| വർഷത്തിൽ ആറ് മാസം പകൽ മാത്രം; സൂര്യൻ അസ്തമിക്കാത്ത നാടുകളെ കുറിച്ച് അറിയാം

Last Updated:
സൂര്യൻ അസ്തമിക്കാത്ത ആറ് രാജ്യങ്ങൾ. അവയെ കുറിച്ച് അറിയാം.
advertisement
1/7
വർഷത്തിൽ ആറ് മാസം പകൽ മാത്രം; സൂര്യൻ അസ്തമിക്കാത്ത നാടുകളെ കുറിച്ച് അറിയാം
സൂര്യൻ അസ്തമിക്കാത്ത നാടുകളെ കുറിച്ച് കേട്ടിട്ടോ? ചരിത്ര പുസ്തകങ്ങളിലോ മാന്ത്രിക കഥകളിലോ അല്ല, നമ്മുടെ ഭൂമിയിലുള്ള മാസങ്ങളോളം പകൽ മാത്രമുള്ള നാടുകളെ കുറിച്ചാണ് പറയുന്നത്.
advertisement
2/7
യൂറോപ്യൻ രാജ്യമായ സ്വീഡനിൽ വർഷത്തിൽ ആറ് മാസം പകൽ അർധരാത്രി വരെ നീണ്ടു നിൽക്കും. മെയ് ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ അർധരാത്രി അസ്തമിക്കുന്ന സൂര്യൻ പുലർച്ചെ 4മണിക്ക് വീണ്ടും ഉദിക്കും.
advertisement
3/7
വേനൽകാലത്ത് ഫിൻലൻഡിൽ 73 ദിവസം തുടർച്ചയായി പകൽ മാത്രമായിരിക്കും. കൂടാതെ, തണുപ്പ് കാലത്ത് സൂര്യനെ കണികാണാനും കിട്ടില്ല. അതിനാൽ ഫിൻലൻഡുകാർ തണുപ്പ് കാലത്ത് കൂടുതൽ സമയം ഉറങ്ങുകയും വേനൽ കാലത്ത് സൂര്യൻ അസ്തമിക്കാത്തതിനാൽ ഉറക്കത്തിന്റെ ദൈർഘ്യം കുറവുമായിരിക്കും.
advertisement
4/7
അർധരാത്രിയിലെ സൂര്യന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ് നോർവേ. തുടർച്ചയായ 76 ദിവസം ഇവിടെ സൂര്യാസ്തമയമുണ്ടാകില്ല. മെയ് മുതൽ ജുലൈ വരെയുള്ള മാസങ്ങളിലാണിത്. അതേസമയം, നോർവേയിലെ സ്വാൽബാർഡിൽ ഏപ്രിൽ 10 മുതൽ ആഗസ്റ്റഅ 23 വരെ തുടർച്ചയായി രാത്രി മാത്രമായിരിക്കും.
advertisement
5/7
കാനഡയിലെ നുനാവുട്ട് എന്ന സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? രാജ്യത്തെ വടക്കുപട‌ിഞ്ഞാറൻ മേഖലയായ ഇവിടെ രണ്ട് മാസം സൂര്യൻ ഉദിച്ചു നിൽക്കും. തണുപ്പ് കാലത്താകട്ടെ, മുപ്പത് ദിവസം ഇരുട്ടായിരിക്കും.
advertisement
6/7
കൊതുകുകളില്ലാത്ത രാജ്യമാണ് ഐസ്ലന്റ്. കൊതുകുകൾ മാത്രമല്ല, വേനൽകാലത്ത് ഇവിടെ രാത്രിയിലും സൂര്യൻ തലയ്ക്ക് മുകളിലുണ്ടാകും. ജൂൺ മാസത്തിലും ഇവിടെ സൂര്യൻ അസ്തമിക്കാറില്ല.
advertisement
7/7
മെയ് അവസാനം മുതൽ ജുലൈ അവസാനം വരെ അലാസ്കയിലെ ബാരോയിൽ സൂര്യാസ്തമയമുണ്ടാകില്ല. കൂടാതെ നവംബർ ആദ്യം മുതൽ ഒരു മാസം ഇവിടെ സൂര്യൻ ഉദിക്കില്ല. ഇതിനെയാണ് പോളാർ നൈറ്റ് എന്ന് പറയുന്നത്. തണുപ്പ് കാലത്ത് ഇവിടെ ദിവസം മുഴുവൻ ഇരുട്ടായിരിക്കും. ‌
മലയാളം വാർത്തകൾ/Photogallery/World/
sun never sets| വർഷത്തിൽ ആറ് മാസം പകൽ മാത്രം; സൂര്യൻ അസ്തമിക്കാത്ത നാടുകളെ കുറിച്ച് അറിയാം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories