പത്താമുദയനാളിലെ വേറിട്ട ആചാരങ്ങൾ
- Published by:naveen nath
- local18
- Reported by:Manu Baburaj
Last Updated:
ഹിന്ദു വിശ്വാസപ്രകാരം ഏതു നല്ലകാര്യങ്ങളും തുടങ്ങാൻ ഉത്തമമായ ദിവസം പത്താമുദയമാണെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യ ഭഗവാന് പ്രാധാന്യമുള്ള മേടമാസത്തിലെ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത്.
ഹിന്ദു വിശ്വാസപ്രകാരം ഏതു നല്ലകാര്യങ്ങളും തുടങ്ങാൻ ഉത്തമമായ ദിവസം പത്താമുദയമാണെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യ ഭഗവാന് പ്രാധാന്യമുള്ള മേടമാസത്തിലെ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത്. ഈ ദിവസം സൂര്യദേവനെ ആരാധിച്ചാൽ രോഗശാന്തി ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. കൃഷി ആരംഭത്തിന് ഉത്തമ ദിനമായി കരുതപ്പെടുന്ന പത്താമുദയം ഏപ്രിൽ 23 ചൊവ്വാഴ്ചയായിരുന്നു.
തെങ്ങും വാഴയും പച്ചക്കറി ഇനങ്ങളും കിഴുങ്ങുവർഗ്ഗവിളകളുമെല്ലാം മുൻപ് ഈ ദിവസത്തിലാണ് കർഷകർ നട്ടിരുന്നത്. പരമ്പരാഗത കാർഷിക കലണ്ടറിലെ ദിനമായ മേടപത്ത്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനമാണ്. കാർഷിക സംസ്കൃതിയുടെ നല്ല നാളുകൾ ഓർത്തെടുക്കുന്ന ഈ ദിവസത്തിൽ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്താറുണ്ട്.
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിന് ഉദയ സമത്തു സൂര്യനെ കാണിക്കുന്ന ചടങ്ങ് കേരളത്തിലെ പല സ്ഥലങ്ങളിലുമുണ്ട്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും 'വെള്ളിമുറം കാണിക്കൽ'എന്നാണ് ഈ ചടങ്ങു അറിയപ്പെടുന്നത്. പത്താമുദയ ദിവസം കാലി തൊഴുത്തിന്റെ മൂലയില്‍ അടുപ്പ് കൂട്ടി ഉണക്കലരിപ്പായസമുണ്ടാക്കി പശുക്കള്‍ക്ക് നിവേദ്യം നടത്തുന്ന പതിവുണ്ടായിരുന്നു കൂടാതെ, ഉദയസൂര്യനെ വിളക്കു കൊളുത്തി കാണിക്കുന്ന ചടങ്ങുമുണ്ട്.
Location :
Alappuzha,Kerala
First Published :
April 24, 2024 7:13 PM IST