കൊച്ചുവേളിയിൽനിന്ന് മാവേലി എക്സ്പ്രസിൽ 'ടിക്കറ്റെടുക്കാതെ' ഒരു യാത്രക്കാരൻ ചെന്നൈയിലെത്തി

Last Updated:
ചെന്നൈ: കൊച്ചുവേളിയിൽനിന്ന് മംഗളുരുവിലേക്ക് പുറപ്പെട്ട മാവേലി എക്‌സ്‌പ്രസിലെ എ.സി കംപാർട്ട്മെന്‍റിൽ ടിക്കറ്റെടുക്കാതെ ഒരു യാത്രക്കാരൻ. മംഗളുരുവിൽ യാത്ര അവസാനിപ്പിച്ച ട്രെയിനിൽനിന്ന് ഈ യാത്രക്കാരൻ ഇറങ്ങിയില്ല. അവിടെനിന്ന് മംഗളുരു - ചെന്നൈ എക്‌സ്‌പ്രസായി പുറപ്പെട്ട വണ്ടിയിൽ ചെന്നൈയിലെത്തിയിട്ടും യാത്രക്കാരൻ ട്രെയിനിൽ തന്നെ തുടർന്നു. ഒടുവിൽ ജീവനക്കാരെത്തി ഈ ടിക്കറ്റില്ലാ യാത്രക്കാരനെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. കൊച്ചുവേളിയിൽനിന്ന് ട്രെയിനിൽ കയറിക്കൂടിയത് നല്ല ഉഗ്ര വിഷമുള്ള ശംഖുവരൻ പാമ്പ് ആയിരുന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം സൌകര്യക്കുറവിനെ തുടർന്ന് മാവേലി, കേരള എക്‌സ്‌പ്രസുകൾ ഇപ്പോൾ കൊച്ചുവേളിയിൽനിന്നാണ് പുറപ്പെടുന്നത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുകൾ പാമ്പുകളുടെ വിഹാരകേന്ദ്രമാണെന്ന റിപ്പോർട്ട് നേരത്തെ തന്നെയുണ്ട്. കഴിഞ്ഞ ദിവസം മംഗളുരുവിലേക്ക് പുറപ്പെടാൻ തയ്യാറായി നിന്ന മാവേലി എക്‌സ്‌പ്രസിലെ എസി കോച്ചിൽ ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയിരുന്നു. യാത്രയ്ക്ക് മുമ്പ് കോച്ചിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാരന്‍റെ പുറത്തേക്ക് അപ്പർ ബെർത്തിൽനിന്ന് പാമ്പ് വീഴുകയായിരുന്നു. പാമ്പിനെ പിടികൂടാനുള്ള ശ്രമം വിഫലമായി. പാമ്പ് രണ്ട് കോച്ചുകൾക്കിടയിലെ വിടവിലൂടെ പുറത്തേക്ക് കടന്നുവെന്നായിരുന്നു ജീവനക്കാർ കരുതിയത്. എന്നാൽ തൊട്ടടുത്ത സ്ലീപ്പർ ക്ലാസ് കോച്ചിന്‍റെ വശത്തായിരുന്നു പാമ്പിന്‍റെ സുരക്ഷിത യാത്ര.
advertisement
വണ്ടി മംഗളരുവിലെത്തിയശേഷം ചെന്നൈ എക്‌സ്‌പ്രസായി പുറപ്പെടുമ്പോഴും പാമ്പ് ട്രെയിനിൽ തന്നെ തുടർന്നു. ഒടുവിൽ ചെന്നൈയിലെത്തിയ ട്രെയിൻ പരിശോധനയ്ക്കായി എത്തിയ ജീവനക്കാർ വീണ്ടും പാമ്പിനെ കണ്ടെത്തി. കൂടുതൽ ജീവനക്കാരെത്തി പാമ്പിനെ പിടികൂടി തല്ലിക്കൊല്ലുകയും ചെയ്തു. കൊച്ചുവേളിയിൽ നിർത്തിയിടുന്ന ട്രെയിനുകളിൽ പാമ്പ് കയറാനുള്ള സാധ്യത യാത്രക്കാരിൽ ഭീതിയുണ്ടാക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പാമ്പിനെ കാണുന്നത് സ്ഥിരമാണെന്ന് കൊച്ചുവേളിയിലെ ജീവനക്കാരും പറയുന്നു. പുതിയ സംഭവവികാസങ്ങളെ തുടർന്ന് ട്രെയിൻ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൊച്ചുവേളിയിൽനിന്ന് മാവേലി എക്സ്പ്രസിൽ 'ടിക്കറ്റെടുക്കാതെ' ഒരു യാത്രക്കാരൻ ചെന്നൈയിലെത്തി
Next Article
advertisement
രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
  • മുഹമ്മദ് അസറുദ്ദീൻ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായി നിയമിതനായി, സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

  • കേരളം എലൈറ്റ് ഗ്രൂപ്പ് ബി-യിൽ കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ എന്നിവയ്‌ക്കൊപ്പം.

  • ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ കേരളത്തിനായി കളിക്കും.

View All
advertisement