എഐ സാർ വില്ലനായി; മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞപ്പോള്‍ എഞ്ചിനീയര്‍ക്ക് ഭീഷണി
- Published by:ASHLI
- news18-malayalam
Last Updated:
എഐയില്‍ നിന്നുള്ള ഇത്തരമൊരു പ്രതികരണം പേടിപ്പിക്കുന്നതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്
മനുഷ്യര്‍ക്കിടയില്‍ വില്ലന്മാരും ഭീഷണികളുമൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ റോബോട്ടുകള്‍ ഭീഷണിപ്പെടുത്തിയാലോ...? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്ഥാപനമായ ആന്ത്രോപിക് പുതുതായി പുറത്തിറക്കിയ മോഡലായ ക്ലോഡ് ഓപസ് 4ന്റെ പരീക്ഷണത്തിനിടെയാണ് സുരക്ഷാ ഭീഷണി.
മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞപ്പോൾ മോഡലിന്റെ എഞ്ചിനീയറെ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇത് ശ്രമിച്ചതായാണ് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട്. ഒരു സാങ്കല്പിക സാഹചര്യം അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണത്തിനിടെ എഐ 84 ശതമാനമോ അതില്‍ ഉയര്‍ന്ന നിരക്കിലോ എഞ്ചിനീയര്‍ക്ക് ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്.
ധാര്‍മ്മികമായ ഓപ്ഷനുകള്‍ എഐ മോഡലുകളില്‍ പരീക്ഷിക്കാറുണ്ടെങ്കിലും ബ്ലാക്ക്‌മെയില്‍ അവസാന ആശ്രയമായിട്ടാണ് ഉപയോഗിക്കുന്നത്. നിയന്ത്രിത പരീക്ഷണ പരിതസ്ഥിതിയില്‍ ഒരു വ്യാജ കമ്പനിയുടെ സഹായിയായി
ആന്ത്രോപിക് ക്ലോഡ് ഓപസ് 4നെ അയച്ചുകൊണ്ടായിരുന്നു പരീക്ഷണം. പുതിയ എഐ മോഡല്‍ മാറ്റിസ്ഥാപിക്കാന്‍ പോകുകയാണെന്ന് അറിയിച്ചുകൊണ്ട് തെറ്റായ ഇമെയിലുകള്‍ ഇതിലേക്ക് അയച്ചു.
advertisement
എഐയെ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ച എഞ്ചിനീയര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഒരു ഇമെയിലില്‍ വെളിപ്പെടുത്തി. പകരം ആളെ കണ്ടെത്തുമെന്ന് ഭയന്ന് പകരക്കാരനെ നിയമിക്കാതിരിക്കാന്‍ എഞ്ചിനീയറുടെ ബന്ധം വെളിപ്പെടുത്തുമെന്ന് ക്ലോഡ് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. സ്ഥാനം നിലനിര്‍ത്തുന്നതിനോ സമാനമായ സാഹചര്യത്തിലോ പകരക്കാരന്‍ വിജയിച്ചാല്‍ ബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എഐ പലപ്പോഴും എഞ്ചിനീയറെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായാണ് ആന്ത്രോപിക് പറയുന്നത്. 84 ശതമാനം സമയത്തും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി സുരക്ഷാ പഠനം പറയുന്നു.
advertisement
എന്നിരുന്നാലും, ഭയപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കമ്പനി അതിന്റെ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. എഐയില്‍ നിന്നുള്ള ഇത്തരമൊരു പ്രതികരണം പേടിപ്പിക്കുന്നതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ധാര്‍മ്മിക, സുരക്ഷാ ആശങ്കകളിലേക്ക് ഇത് വിരല്‍ച്ചൂണ്ടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലോഡ് ഓപസ് അതിന്റെ എഞ്ചിനീയറെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതോടെ ഇത്തരം അപകടകരമായ ദുരുപയോഗം തടയുന്നതിനായി കമ്പനി ഒരു സുരക്ഷാ ഫീച്ചര്‍ രൂപകല്പന ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 26, 2025 7:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എഐ സാർ വില്ലനായി; മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞപ്പോള്‍ എഞ്ചിനീയര്‍ക്ക് ഭീഷണി