'ആ ഹസ്തദാനത്തിനു ശേഷം ഞാന്‍ കൈകഴുകിയിട്ടില്ല'; ശ്രദ്ധനേടി ദേശീയ പുരസ്‌കാര ജൂറി അംഗമായ നടിയുടെ പോസ്റ്റ്
- Published by:Sarika N
- news18-malayalam
Last Updated:
പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം നടി ഇൻസ്റ്റാഗ്രാമിൽ ഷാരൂഖിനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
ന്യൂഡൽഹി: എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദി നടൻ ഷാരൂഖ് ഖാന് ചരിത്ര നിമിഷമായി മാറി. 'ജവാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു ഒഡിയ ചലച്ചിത്രരംഗത്തും ഹിന്ദി ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയായ നടി പ്രകൃതി മിശ്ര. പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം നടി ഇൻസ്റ്റാഗ്രാമിൽ ഷാരൂഖിനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടനെ അഭിനന്ദിച്ച് കൈ കൊടുത്തതിനെക്കുറിച്ചുള്ള നടിയുടെ വാക്കുകൾ ഇങ്ങനെ,' ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഹസ്തദാനം. അദ്ദേഹത്തെ അഭിവാദ്യം ചെയ്തതിന് ശേഷം ഞാൻ ഇപ്പോഴും കൈ കഴുകിയിട്ടില്ല, നടി കുറിച്ചു.
advertisement
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള കേന്ദ്ര പാനൽ ജൂറിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഷാരൂഖ് ഖാന് അദ്ദേഹത്തിന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നതിൽ താനും ഒരു പങ്ക് വഹിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് പ്രകൃതി മിശ്ര കുറിച്ചു. 'ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ നീണ്ട കരിയറിനും നിരവധി ബ്ലോക്ക്ബസ്റ്ററുകൾക്കും ശേഷമാണ് അദ്ദേഹം ഈ പുരസ്‌കാരം നേടുന്നത്. എസ്.ആർ.കെയുടെ ഈ വിജയം ഓരോ ഇന്ത്യൻ കലാകാരനും പ്രചോദനമാണ്,' അവർ കൂട്ടിച്ചേർത്തു.
അറ്റ്‌ലി സംവിധാനം ചെയ്ത 'ജവാൻ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. ഒഡിയ സിനിമകളിലും ഹിന്ദി ടെലിവിഷൻ രംഗത്തും സജീവമായ പ്രകൃതി മിശ്ര, ഇക്കൊല്ലത്തെ 11 അംഗ കേന്ദ്ര ജൂറി പാനലിലെ അംഗമായിരുന്നു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പുരസ്‌കാര ചടങ്ങിൽ മറ്റ് നിരവധി താരങ്ങളും ആദരിക്കപ്പെട്ടു. റാണി മുഖർജിക്ക് 'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിന് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. '12th ഫെയിൽ' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസി മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനുമായി പങ്കിട്ടു. 'റോക്കി ഔർ റാണി കീ പ്രേം കഹാനി' എന്ന ചിത്രത്തിന് മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം സംവിധായകൻ കരൺ ജോഹർ ഏറ്റുവാങ്ങി. മുതിർന്ന നടൻ മോഹൻലാലിനെ പ്രമുഖമായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകി ആദരിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2025 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ ഹസ്തദാനത്തിനു ശേഷം ഞാന്‍ കൈകഴുകിയിട്ടില്ല'; ശ്രദ്ധനേടി ദേശീയ പുരസ്‌കാര ജൂറി അംഗമായ നടിയുടെ പോസ്റ്റ്