'ഇപ്പോള്‍ കൂടുതല്‍ സെക്‌സി'; 9.4 ലക്ഷം മുടക്കി മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതി ഉടൻ വിവാഹമോചിതയായി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ശസ്ത്രക്രിയ തന്റെ രൂപം മാറ്റിമറിക്കുക മാത്രമല്ല വിവാഹജീവിതം അവസാനിപ്പിക്കുന്നതിനുള്ള ധൈര്യവും നല്‍കിയെന്ന് യുവതി
സ്വന്തം മൂല്യത്തെ കുറിച്ച് സംശയിച്ചും മാറ്റങ്ങളെ ഭയന്നും വര്‍ഷങ്ങളോളം സുഖകരമല്ലാത്ത ദാമ്പത്യജീവിതം നയിച്ച ഇൻഫ്ളൂവൻസറുടെ ജീവിതം മാറ്റിമറിച്ചത് മൂക്കിന് ചെയ്ത സർജറിയാണ്. ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ രൂപം മാറ്റാനുള്ള ഒറ്റ തീരുമാനമാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്.
സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള വളരെ ലളിതമായ മാറ്റമായാണ് ഇത് ആദ്യം തുടങ്ങിയത്. എന്നാല്‍, സ്വയം തിരിച്ചറിയുന്നതിലേക്കുള്ള പൂര്‍ണമായ മാറ്റത്തിന് ശസ്ത്രക്രിയ അവർക്ക് വഴിയൊരുക്കി. ശസ്ത്രക്രിയയ്ക്കുശേഷമുള്ള തന്റെ മുഖം കണ്ടതോടെയാണ് അവര്‍ അവരെ തന്നെ തിരിച്ചറിഞ്ഞത്. മുഖം നോക്കിയപ്പോള്‍ എന്തോ ഒരു തെളിച്ചം പോലെ അവര്‍ക്ക് അനുഭവപ്പെട്ടു. ആ നേരം എപ്പോഴോ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ആത്മവിശ്വാസം അവളില്‍ നിറഞ്ഞു. അതോടെ, ഒരിക്കലും തനിക്ക് ഉപകാരപ്പെടാത്ത വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറാനുള്ള ധൈര്യവും വന്നു.
ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള ഡെവിന്‍ ഐക്കന്‍ എന്ന യുവതിയാണ് തന്റെ ജീവിതത്തില്‍ മാറ്റംകൊണ്ടുവരുന്നതിനായി മൂക്കിന് ശസ്ത്രക്രിയ നടത്തുകയും പിന്നീട് കൈവന്ന ആത്മവിശ്വാസത്തിലൂടെ സന്തുഷ്ടമല്ലാത്ത വിവാഹജീവിതം അവസാനിപ്പിക്കുകയും ചെയ്തത്. നവംബറിലാണ് അവര്‍ 9.4 ലക്ഷം രൂപ (11,000 ഡോളര്‍) മുടക്കി റൈനോപ്ലാസ്റ്റിക്ക് വിധേയയായത്. ഇത് തന്റെ രൂപം മാറ്റിമറിക്കുക മാത്രമല്ല വിവാഹജീവിതം അവസാനിപ്പിക്കുന്നതിനുള്ള ധൈര്യവും നല്‍കിയെന്ന് അവര്‍ പറയുന്നു. ന്യുയോര്‍ക്ക് പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
advertisement
ശസ്ത്രക്രിയയ്ക്കുശേഷം തനിക്ക് സൗന്ദര്യം കൂടിയതായി തോന്നിയെന്ന് അവർ പറഞ്ഞു. കൂടാതെ താൻ കൂടുതല്‍ സെക്‌സിയായെന്നും, പുതിയ മൂക്ക് തനിക്ക് സ്വയം തിരഞ്ഞെടുപ്പ് നടത്താൻ പ്രചോദനം നല്‍കിയതായും ദയനീയമായ ദാമ്പത്യം അവസാനിപ്പിക്കാന്‍ പ്രേരണയേകിയതായും 30കാരിയായ ഡെവിന്‍ ഐക്കന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
വ്യത്യസ്ഥമായ തന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ മാറ്റാനുള്ള തീരുമാനമാണ് ഏഴ് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ ഐക്കന് ധൈര്യം നല്‍കിയത്. ഡിസംബറിലാണ് ഡെവിന്‍ ഐക്കന്‍ വിവാഹമോചിതയായത്. അവരുടെ അതിശയിപ്പിക്കുന്ന രൂപമാറ്റം ടിക് ടോക്കില്‍ 4.5 ദശലക്ഷത്തിലധികം വ്യൂസ് നേടി. അവരുടെ പുതിയ ലുക്കില്‍ ആരാധകര്‍ അത്ഭുതപ്പെട്ടു.
advertisement
'ഉറക്കമുണരുമ്പോള്‍ തനിക്ക് ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു', മൂക്കിന്റെ രൂപമാറ്റത്തെ കുറിച്ച് ഡെവിന്‍ ഐക്കന്‍ പറയുന്നത് ഇങ്ങനെയാണ്. തന്റെ ബാക്കിയുള്ള ജീവിതം ഇങ്ങനെയായിരിക്കും മുന്നോട്ടുപോകുകയെന്നും അവര്‍ പറയുന്നു. വിവാഹബന്ധത്തിലെ വേര്‍പിരിയലിന് പുതിയൊരു സന്തോഷത്തിന്റെ തിളക്കം കൂടി അവര്‍ നല്‍കുകയാണ് ഈ പ്രസ്താവനയിലൂടെ.
തൃപ്തിയില്ലാത്ത വിവാഹബന്ധത്തില്‍ നിന്നും മോചിതരായവരില്‍ സാധാരണയായി കാണുന്നതാണ് വേര്‍പിരിയലിനുശേഷമുള്ള സന്തോഷത്തിന്റെ ഈ തിളക്കം. വാസ്തവത്തില്‍ 82 ശതമാനം വ്യക്തികളും വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ആത്മവിശ്വാസത്തിന്റെ പുതിയ തലത്തിലേക്കെത്തുകയും ആന്തരികസമാധാനം അനുഭവിക്കുന്നതായും അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.
advertisement
ഐക്കനെ പോലെ പലരും ആത്മവിശ്വാസവുമായി ചേര്‍ന്ന് പോകുന്ന മേക്ക്ഓവറുകള്‍ തെരഞ്ഞെടുക്കുന്നു. ഒരിക്കല്‍ കാണാന്‍ ഭംഗിയില്ലാത്ത മൂക്കിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ട ഐക്കന്‍ ഇപ്പോള്‍ അവരുടെ പുതിയ രൂപത്തില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.
മൂക്കിന്റെ ഭംഗിക്കുറവ് കാരണം സ്‌കൂള്‍ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഐക്കന്‍ പറയുന്നു. മാതാപിതാക്കളില്‍ നിന്നും നാല് സഹോദരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഐക്കന്റെ മൂക്ക് വളരെ വിചിത്ര രൂപത്തിലുള്ളതായിരുന്നു. നിരന്തരമായ ഭീഷണിപ്പെടുത്തലുകളും കളിയാക്കലും ഇതുകാരണം നേരിട്ടിട്ടുണ്ടെന്നും വിഷാദം അനുഭവിച്ചതായും ആണ്‍കുട്ടികള്‍ അവളെ മന്ത്രവാദിനി, ടൂക്കണ്‍ (നീണ്ട ചുണ്ടുള്ള ഒരു പക്ഷി), തുടങ്ങിയ പേരുകളില്‍ വിളിച്ചിരുന്നുവെന്നും ഐക്കന്‍ പറയുന്നു.
advertisement
നിരന്തരമുള്ള കളിയാക്കലുകള്‍ ആത്മാവിശ്വാസക്കുറവിലേക്ക് നയിച്ചു. ആരോടും കൂട്ടുകൂടാതെ സ്വയം ഒതുങ്ങാന്‍ പ്രേരിപ്പിച്ചു. പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിച്ച തങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നില്ലെന്നും ഐക്കന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മുന്‍ ഭര്‍ത്താവ് തന്റെ ഭംഗിയില്ലാത്ത മൂക്കിനെ സ്‌നേഹിച്ചിരുന്നെങ്കിലും അവര്‍ക്കിടയില്‍ കലഹം പതിവായിരുന്നു. മൂക്ക് ശരിയാക്കാനുള്ള തീരുമാനമാണ് എല്ലാം മാറ്റിമറിച്ചത്. 'ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു', ഐക്കന്‍ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചതോടെയാണ് വിവാഹമോചനത്തിനുള്ള ഐക്കന്‍ തീരുമാനത്തിലെത്തിയത്.
പുതിയ രൂപത്തില്‍ ഐക്കന്‍ ജീവിതത്തിലെ തിരക്കിലാണ്. 'ഞാന്‍ ഡേറ്റിങ് നടത്തുന്നു, ജീവിതം ഒരുപാട് ആസ്വദിക്കുന്നു', അവര്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലും ഐക്കന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പലര്‍ക്കും അവര്‍ ഒരു പ്രചോദനമായി. രൂപത്തിലും ജീവിതത്തിലും തന്റെ മാറ്റം പലര്‍ക്കും പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നതായും ഐക്കന്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 04, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇപ്പോള്‍ കൂടുതല്‍ സെക്‌സി'; 9.4 ലക്ഷം മുടക്കി മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതി ഉടൻ വിവാഹമോചിതയായി