Rashmika Mandanna | അന്ന് രശ്‌മികയെ വിവാഹം ചെയ്യാതെ പിരിഞ്ഞ നടന് വയസ് 42; ഇന്നും അവിവാഹിതൻ

Last Updated:
രശ്‌മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും തമ്മിലെ വിവാഹനിശ്ചയത്തിനും വർഷങ്ങൾക്ക് മുൻപേ നടന്ന സംഭവമാണിത്
1/6
ഒരുപാട് കാലമായി നടി രശ്‌മിക മന്ദാനയും (Rashmika Mandanna) നടൻ വിജയ് ദേവരകൊണ്ടയും (Vijay Deverakonda) തമ്മിലെ പ്രണയം ഗോസിപ് കോളങ്ങളിൽ നിറയാൻ ആരംഭിച്ചിട്ട്. അതിനു പരിസമാപ്തിയെന്നോണം, അവരുടെ വിവാഹനിശ്ചയ വാർത്ത ഇന്ന് പുറത്തുവന്നു. അധികം ആരെയും അറിയിക്കാതെ, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇവർ ജീവിതത്തിലും ഒന്നിച്ചാൽ മനോഹരമായിരിക്കും എന്ന് പലരും ആഗ്രഹിച്ച ഓൺ-സ്ക്രീൻ കപ്പിൾ ആണ് രശ്‌മികയും ദേവരകൊണ്ടയും. കേവലം മാസങ്ങൾക്കപ്പുറം വിവാഹ തിയതിയും ഉറപ്പിച്ചു എന്നാണ് റിപ്പോർട്ടുകളിൽ പരാമർശം. വളരെ വർഷങ്ങൾക്ക് മുൻപ് മറ്റൊരു നടനുമായി രശ്മികയുടെ വിവാഹനിശ്ചയം നടക്കുകയും, എന്നാൽ ആ വിവാഹം നടക്കാതെ പോവുകയുമായിരുന്നു

advertisement
2/6
വെക്കേഷൻ ചിത്രങ്ങളിലും ഒന്നിച്ച് സമയം ചിലവിടുന്ന നേരങ്ങളിലും ഇരുവരും ഒരുമിച്ചുണ്ട് എന്ന സൂചന കറങ്ങിനടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. 2018ൽ ഗീതാഗോവിന്ദം എന്ന സിനിമയിൽ ആദ്യമായി ഒന്നിച്ചഭിനയിച്ചതു മുതൽ ഇവർ ഡേറ്റിങ്ങിലാണ് എന്ന റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. 2019ൽ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും അവർ ഒന്നിച്ചഭിനയിച്ചു. ഓഗസ്റ്റ് മാസത്തിൽ ന്യൂയോർക്കിലെ ഇന്ത്യ പരേഡിൽ രശ്മികയും ദേവരകൊണ്ടയും പങ്കുകൊണ്ടു. 'ഭാരത് ബിയോണ്ട് ബോർഡേഴ്സ്' എന്ന പരിപാടിയിലും അവർ രണ്ടുപേരും ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)
വെക്കേഷൻ ചിത്രങ്ങളിലും ഒന്നിച്ച് സമയം ചിലവിടുന്ന നേരങ്ങളിലും ഇരുവരും ഒരുമിച്ചുണ്ട് എന്ന സൂചന കറങ്ങിനടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. 2018ൽ 'ഗീതാഗോവിന്ദം' എന്ന സിനിമയിൽ ആദ്യമായി ഒന്നിച്ചഭിനയിച്ചതു മുതൽ ഇവർ ഡേറ്റിങ്ങിലാണ് എന്ന റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. 2019ൽ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും അവർ ഒന്നിച്ചഭിനയിച്ചു. ഓഗസ്റ്റ് മാസത്തിൽ ന്യൂയോർക്കിലെ ഇന്ത്യ പരേഡിൽ രശ്മികയും ദേവരകൊണ്ടയും പങ്കുകൊണ്ടു. 'ഭാരത് ബിയോണ്ട് ബോർഡേഴ്സ്' എന്ന പരിപാടിയിലും അവർ രണ്ടുപേരും ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
2024ൽ സിംഗിൾ അല്ല എന്ന കാര്യം രശ്മികയും ദേവരകൊണ്ടയും ഉറപ്പിച്ചു. എന്നാൽ, പങ്കാളിയുടെ പേരെന്തെന്നു വെളിപ്പെടുത്താൻ അവർ തയാറായില്ല. അടുത്തിടെ ഇരുവരും ഒരേ കാറിൽ എയർപോർട്ടിൽ നിന്നും പുറത്തുപോവുന്ന ദൃശ്യം പ്രചരിച്ചിരുന്നു. ഇതോടു കൂടി അധികം വൈകാതെ രണ്ടുപേരും പ്രണയം പരസ്യമാക്കും എന്ന് ആരാധകലോകം പ്രതീക്ഷയർപ്പിച്ചു. പുഷ്പയിലൂടെ മലയാളികൾ ഉൾപ്പെടുന്ന പാൻ ഇന്ത്യൻ പ്രേക്ഷകർക്ക് രശ്‌മിക മന്ദാന പ്രിയപ്പെട്ട നടിയായി. 'കുബേര'യിലാണ് രശ്‌മിക മന്ദാനയെ ഏറ്റവും ഒടുവിലായി പ്രേക്ഷകർ ബിഗ് സ്‌ക്രീനിൽ കണ്ടത്

4/6
രശ്‌മികയ്ക്ക് ഇപ്പോൾ 29 വയസ് പ്രായമുണ്ട്. ബോളിവുഡ് സിനിമ വരെ എത്തിക്കഴിഞ്ഞു ഈ യുവതാരം. 2017ൽ രശ്‌മിക മന്ദാനയും നടൻ രക്ഷിത്ത് ഷെട്ടിയും തമ്മിലെ വിവാഹനിശ്ചയം നടന്നു. ജൂലൈ മാസത്തിലായിരുന്നു ഇത്. 2016ൽ രശ്‌മിക ആദ്യമായി അഭിനയിച്ച 'കിരിക്ക് പാർട്ടി' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. ഈ സിനിമ തന്നയെയാണ് കാന്താര നായകൻ ഋഷഭ് ഷെട്ടിക്കും കരിയറിൽ നിർണായകമായ ചിത്രം. ആർഭാടപൂർവം നടത്തിയ വിവാഹനിശ്ചയം പക്ഷേ വിവാഹംവരെ എത്തിയില്ല

5/6
തൊട്ടടുത്ത വർഷം സെപ്റ്റംബർ മാസത്തിൽ ബന്ധത്തിൽ നിന്നും പിന്മാറുന്നതായി അവർ അറിയിച്ചു. ഒത്തുപോകാൻ കഴിയാത്ത വിധം വ്യത്യാസങ്ങൾ ഇരുവർക്കും ഇടയിൽ ഉടെലെടുത്തു എന്നാണ് ഇവരുടെ അകൽച്ചയ്ക്ക് ശേഷം പ്രചരിച്ച കാരണം. ഒരാൾ മറ്റൊരാളുടെ കരിയറിനെയും സിനിമകളെയും ബഹുമാനിച്ച് മുന്നോട്ടു പോകുന്ന നിലയിലായിരുന്നു പിന്നീടുള്ള ഇവരുടെ ജീവിതം. രശ്‌മിക പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ രക്ഷിത്ത് ഷെട്ടി ഇന്നും അവിവാഹിതനായി തുടരുകയാണ്

6/6
കന്നഡ സിനിമാ ലോകത്തെ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിക്ക് ഇപ്പോൾ 42 വയസ് പ്രായമുണ്ട്. രശ്‌മികയുമായി പിരിഞ്ഞതില്പിന്നെ ഷെട്ടി ആരെങ്കിലുമായി പ്രണയത്തിലായി എന്ന വാർത്ത വന്നിട്ടില്ല. ഡേറ്റിംഗ് ആണെന്നോ, വിവാഹം ചെയ്യാൻ പോകുന്നുവെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഗോസിപ് വാർത്തകളിൽ പോലും അങ്ങനെയൊന്ന് പ്രചരിച്ചിട്ടില്ല. '777 ചാർളി' എന്ന രക്ഷിത് ഷെട്ടി ചിത്രം കേരളത്തിൽ ഉൾപ്പെടെ ശ്രദ്ധനേടിയിരുന്നു
കന്നഡ സിനിമാ ലോകത്തെ നടനും സംവിധായകനുമായ രക്ഷിത്ത് ഷെട്ടിക്ക് ഇപ്പോൾ 42 വയസ് പ്രായമുണ്ട്. രശ്‌മികയുമായി പിരിഞ്ഞതില്പിന്നെ ഷെട്ടി ആരെങ്കിലുമായി പ്രണയത്തിലായി എന്ന വാർത്ത വന്നിട്ടില്ല. ഡേറ്റിംഗ് ആണെന്നോ, വിവാഹം ചെയ്യാൻ പോകുന്നുവെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഗോസിപ് വാർത്തകളിൽ പോലും അങ്ങനെയൊന്ന് പ്രചരിച്ചിട്ടില്ല. '777 ചാർളി' എന്ന രക്ഷിത് ഷെട്ടി ചിത്രം കേരളത്തിൽ ഉൾപ്പെടെ ശ്രദ്ധനേടിയിരുന്നു
advertisement
കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  • കഫ് സിറപ്പ് സാംപിളുകളിൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ കണ്ടെത്താനില്ലെന്ന് കേന്ദ്രം.

  • കഫ് സിറപ്പ് കഴിച്ച 11 കുട്ടികളുടെ മരണത്തിന് കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

  • കഫ് സിറപ്പ് ഉപയോഗം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

View All
advertisement