തെരഞ്ഞെടുപ്പ് എത്തീ! 500 രൂപാ നോട്ടുകെട്ടുകള്‍ കൂട്ടിവെച്ച് കിടന്നുറങ്ങുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രം വൈറൽ

Last Updated:

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബെഞ്ചമിന്റെ ചിത്രത്തിന് നേരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്

500 രൂപാ നോട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്ന ആസാമിലെ രാഷ്ട്രീയ നേതാവ് ബെഞ്ചമിന്‍ ബാസുമത്രിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അഴിമതിയുടെ പേരില്‍ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലില്‍ (യുപിപിഎല്‍) നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ബെഞ്ചമിന്‍. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയും ഗ്രാമീണ തൊഴില്‍ പദ്ധതിയുമായും ബന്ധപ്പെട്ട് വലിയ അഴിമതി കേസില്‍ ഇയാളുടെ പേര് ഉള്‍പ്പെട്ടിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസാമില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബെഞ്ചമിന്റെ ചിത്രത്തിന് നേരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ചിത്രം വൈറലായതോടെ ബെഞ്ചമിനില്‍ നിന്ന് യുപിപിഎല്‍ അകലം പാലിക്കുകയാണ്. ബെഞ്ചമിനുമായി പാര്‍ട്ടിക്ക് നിലവില്‍ ബന്ധമൊന്നുമില്ലെന്നും ജനുവരിയില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും പാര്‍ട്ടി പ്രസിഡന്റ് പ്രമോദ് ബോറോ പറഞ്ഞു. വില്ലേജ് കൗണ്‍സില്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഫെബ്രുവരിയില്‍ ഇയാളെ നീക്കം ചെയ്തതാണെന്നും ബോറോ അറിയിച്ചു.
advertisement
''ബെഞ്ചമിന്‍ ബസുമത്രിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുപിപിഎല്ലുമായി ബെഞ്ചമിന് നിലവില്‍ ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ്. 2024 ജനുവരി 10-ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ജനുവരി അഞ്ചിന് ഹരിസിംഗ ബ്ലോക്ക് കമ്മിറ്റിയില്‍ നിന്ന് കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണ്,'' ബോറോ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
advertisement
അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്തമാണ്. ബസുമത്രിയുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബോറോ കൂട്ടിച്ചേര്‍ത്തു. ബസുമത്രിയുടെ ഇപ്പോള്‍ വൈറലാകുന്ന ചിത്രം അഞ്ച് വര്‍ഷം മുമ്പ് ഒരു പാര്‍ട്ടിക്കിടെ എടുത്തതാണെന്നും അതില്‍ ഉപയോഗിച്ചിരിക്കുന്ന പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും ബോറോ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തെരഞ്ഞെടുപ്പ് എത്തീ! 500 രൂപാ നോട്ടുകെട്ടുകള്‍ കൂട്ടിവെച്ച് കിടന്നുറങ്ങുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രം വൈറൽ
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement