ലൈവാണെന്ന് അറിഞ്ഞില്ല; റിപ്പോര്‍ട്ടറുടെ രോഷപ്രകടനം തത്സമയം കണ്ടത് ലക്ഷങ്ങള്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഹോട്ടല്‍ മുറിയില്‍ ഇരുന്നുകൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്ന ഡാന്‍ ജോണ്‍സണ്‍ എന്ന ബിബിസി റിപ്പോര്‍ട്ടക്കാണ് ഈ അമളി പറ്റിയത്.
ലൈവ് ടിവി എന്നു പറയുന്നത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു തൊഴിൽ മേഖലയാണ്. കാരണം നിങ്ങള്‍ ചെയ്യുന്നത് എന്തു തന്നെയായിരുന്നാലും അത് പലരും തങ്ങളുടെ വീട്ടിലിരുന്നു തത്സമയം കണ്ടു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ന്യൂസ്‌റൂമുകളില്‍ ലൈവ് സംപ്രേക്ഷണത്തിനിടയില്‍ സംഭവിക്കുന്ന പല അമളികളും നാം ഓണ്‍ലൈനില്‍ കാണാറുണ്ട്. അത്തരത്തിലുള്ള അമളികളില്‍ ഏറ്റവും പുതിയത് സംഭവിച്ചിരിക്കുന്നത് ബിബിസിയുടെ ഒരു റിപ്പോര്‍ട്ടര്‍ക്കാണ്. ന്യൂസ്‌റൂമുമായുള്ള തന്റെ കണക്ഷന്‍ വിട്ടു പോയി എന്നു കരുതിയ റിപ്പോര്‍ട്ടര്‍ തന്റെ അസഹ്യമായ ഇച്ഛാഭംഗം പ്രകടിപ്പിക്കുന്നതാണ് ബിബിസിയുടെ പ്രേക്ഷകർ ലൈവായി കാണാന്‍ ഇടയായത്.
ന്യൂ ഡല്‍ഹിയിലെ തന്റെ ഹോട്ടല്‍ മുറിയില്‍ ഇരുന്നുകൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്ന ഡാന്‍ ജോണ്‍സണ്‍ എന്ന ബിബിസി റിപ്പോര്‍ട്ടക്കാണ് ഈ അമളി പറ്റിയത്. ഡാന്‍ തന്റെ റിപ്പോര്‍ട്ട് വായിച്ചു തീര്‍ന്നതിന് ശേഷം അവതാരകൻ ഡാനിനോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഡാനിന് അത് കേള്‍ക്കാന്‍ സാധിച്ചില്ല. അയാള്‍ വിചാരിച്ചത് ന്യൂസ് റൂമുമായുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നാണ്. അതാണ് ഡാനിനെ പ്രകോപിതനാക്കിയത്. അങ്ങനെയാണ് “ഈ ജോലി മനുഷ്യനെ, ഈ ജോലി” എന്ന് ദേഷ്യത്തോടെ പറയുകയും അത് ലൈവായി പ്രേക്ഷകര്‍ കാണുകയും ചെയ്തത്.
advertisement
ഡാനിന്റെ ഈ രസകരമായ വികാര പ്രകടനത്തിന് അവതാരകനൊപ്പം പ്രേക്ഷകരും സാക്ഷ്യം വഹിച്ചതിനാൽ, ഉടന്‍ തന്നെ അവതാരകന്‍ 'ഡാന്‍ എന്റെ ചോദ്യം കേട്ടില്ല എന്നു തോന്നുന്നു. അയാളുടെ ലൈന്‍ കട്ടായി എന്നു കരുതേണ്ടിയിരിക്കുന്നു. അയാള്‍ അസ്വസ്ഥനാണന്ന് തോന്നുന്നില്ല; അയാളുടെ പ്രതികരണത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' എന്ന് പ്രേക്ഷകരോട് പറയുകയുണ്ടായി.
ഡാൻ തന്നെയാണ് ബ്ലൂപ്പറിനൊപ്പം വാർത്താ റിപ്പോർട്ടിന്റെ വീഡിയോ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഇതൊരു ഒരു നല്ല ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ എപ്പോഴും ലൈവിലാണ് എന്നു കരുതി ജീവിയ്ക്കുന്നത് വളരെ ഗുണം ചെയ്യും.”
advertisement
A good reminder - ALWAYS assume you are live on air, whatever goes wrong! 🙈🎙🎥📺 pic.twitter.com/zIZx8eW4Bm
— Dan Johnson (@DanJohnsonNews) September 5, 2021
തന്റെ പോസ്റ്റിൽ പിന്നീട് എങ്ങനെയാണ് അത്തരമൊരു അവസ്ഥ ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിക്കുന്നു, “ലണ്ടനിൽ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അപ്പോൾ ഞാൻ കരുതിയത് ലൈവ് പരിപാടിയിൽ നിന്നുള്ള എന്റെ ഭാഗവും വിച്ഛേദിക്കപ്പെട്ടു എന്നാണ്, എന്നിട്ടും എന്റെ ഉത്തരം പൂർത്തിയാക്കിയ ശേഷം ഞാൻ കാത്തിരുന്നു. അപ്പോൾ എനിക്ക് തോന്നിയത് ഞാൻ ആവശ്യത്തിന് കാത്തിരുന്നു എന്നാണ്. എന്തായാലും ഞാൻ കുതിയത് പോലെ ആയിരുന്നില്ല സംഭവിച്ചത്.”
advertisement
കുഷൻ കൂമ്പാരത്തിന് മുകളിൽ ഫോൺ ബാലൻസ് ചെയ്ത് വെച്ചാണ് ഡാൻ എങ്ങനെയൊക്കെയോ ആ വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോയുടെ അടിക്കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഡാൻ പറഞ്ഞതിങ്ങനെയാണ്, “ഒരുപാട് വെല്ലുവിളികളുള്ള ഒരു ജോലിയാണ്, പക്ഷേ എപ്പോഴും അതിന്റേതായ ആനുകൂല്യവും ലഭിക്കാറുണ്ട്.”
ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയോട് പ്രതികരിച്ചുകൊണ്ട്, ബിബിസി റേഡിയോ 4 ലെ അവതാരകയായ സംഗീത മൈസ്ക പറഞ്ഞതിങ്ങനെ, “നിങ്ങൾ അവസാനം പറഞ്ഞ വാക്കുകൾ ഒരുപാട് വാർത്താ റിപ്പോർട്ടർമാർക്കു വേണ്ടി രണ്ടു തരത്തിൽ സംസാരിക്കുന്നതാണ്!”. പ്രശസ്ത കഥാകാരനും പോഡ്കാസ്റ്ററുമായ ശിവ് രാംദാസ് “ക്യാമറയിൽ നിന്ന് പ്രതിബിംബം അകറ്റാൻ വേണ്ടി” ഒരു ഇഞ്ച് പോലും തല അനങ്ങാതെ ഇരുന്നതിന് ഡാനെ അഭിനന്ദിച്ചു.
advertisement
“പലരും ഡാനിന്റെ വികാരങ്ങളെ സ്വന്തം അനുഭവങ്ങളുമായി ബന്ധപ്പെടുത്തിയും പ്രതിധ്വനിച്ചും അഭിപ്രായങ്ങൾ പങ്കു വെച്ചു. ബിബിസിയുടെ നൈജീരിയയിലെ റിപ്പോർട്ടറായ മയേനി ജോൺസ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ, ഇത് തന്നെയാണ് എല്ലാ ദിവസവും ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്” എന്നാണ്.
നിങ്ങൾക്ക് എന്താണ് വീഡിയോയെ കുറിച്ച് പറയാനുള്ളത്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 07, 2021 8:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലൈവാണെന്ന് അറിഞ്ഞില്ല; റിപ്പോര്‍ട്ടറുടെ രോഷപ്രകടനം തത്സമയം കണ്ടത് ലക്ഷങ്ങള്‍










