ലൈവിനിടെ ബലമായി ചുംബന ശ്രമം; ചിരിക്കു പിന്നിലെ യാഥാർഥ്യം വ്യക്തമാക്കി മാധ്യമപ്രവർത്തക

പോയിന്റ്സ്ബെറ്റ് സ്പോർട്സ്ബുക്കിലെ വനിതാ മാധ്യമ പ്രവർത്തകയ്ക്കാണ് അതിക്രമം നേരിടേണ്ടി വന്നിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 26, 2019, 8:58 PM IST
ലൈവിനിടെ ബലമായി ചുംബന ശ്രമം; ചിരിക്കു പിന്നിലെ യാഥാർഥ്യം വ്യക്തമാക്കി മാധ്യമപ്രവർത്തക
female reporter
  • Share this:
വനിതാ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. ലൈവ് റിപ്പോർട്ടിംഗിനിടെപ്പോലും ഇത്തരം അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം നിരവധി വാർത്തകളാണ് ഇതിനോടകം പുറത്തു വന്നത്. ഇപ്പോഴിതാ വീണ്ടും ലൈവ് റിപ്പോർട്ടിംഗിനിടെ വനിത മാധ്യമ പ്രവർത്തകയ്ക്ക് അതിക്രമം നേരിടേണ്ടി വന്നിരിക്കുന്നു.

also read:ഏറ്റവും കുറവ് വോട്ടുകള്‍ നഷ്ടപ്പെട്ട BJP തകർന്നെന്നു പറയുന്നതില്‍ യുക്തിയില്ല; കുമ്മനം

പോയിന്റ്സ്ബെറ്റ് സ്പോർട്സ്ബുക്കിലെ വനിതാ മാധ്യമ പ്രവർത്തകയ്ക്കാണ് അതിക്രമം നേരിടേണ്ടി വന്നിരിക്കുന്നത്. സ്റ്റേഡിയത്തിന് പുറത്തെ ലൈവ് റിപ്പോർട്ടിംഗിനിടെയാണ് സംഭവം. എറിൻ കെയ്റ്റ് ഡോളനാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഫുട്ബോൾ ആരാധകരിൽ ഒരാൾ മാധ്യമ പ്രവർത്തകയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ചിരിച്ചുകൊണ്ട് കുതറി മാറുന്നതും ഇയാൾ പിന്തുടരുന്നതും വീഡിയോയിൽ കാണാം.

ഇതിനു പിന്നാലെ സംഭവത്തെ കുറിച്ച് ഏറിൻ ട്വിറ്ററിൽ കുറിച്ചു.
ക്യാമറയ്ക്ക് മുന്നിലെത്തുന്നത് വളരെ ഗ്ലാമറായാണ് പലരും കാണുന്നത്. എന്നാൽ പലപ്പോഴും അങ്ങനെയല്ല. ആ ആരാധകൻ ചുംബിക്കാൻ ശ്രമിക്കുമ്പോള്‍ ഞാൻ ചിരിച്ചു കൊണ്ട് മാറുകയായിരുന്നു. എന്നാൽ ശരിക്കും ദേഷ്യം വന്നു. ഇത്തരമൊരു അനുഭവമുണ്ടാകുന്ന ആദ്യത്തെ മാധ്യമപ്രവർത്തകയല്ല ഞാൻ. നിർഭാഗ്യവശാൽ അവസാനത്തേതുമാവുകയില്ല. ഞാൻ ചെയ്യുന്നതിനെ വളരെയധികം ഞാൻ സ്നേഹിക്കുന്നു. എന്നാൽ ഈ ഫീൽഡ് നിങ്ങളെ പരീക്ഷിക്കും.- എറിന്റെ വാക്കുകൾ ഇതാണ്.ഇതിനു പിന്നാലെ പ്രതികരണവുമായി പോയിന്റ്ബെറ്റ് സ്പോർട്സ്ബുക്ക് എത്തി. സംഭവത്തെ അപലപിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത്തരം അനുഭവങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കേണ്ടതില്ല. ഇത്തരം അനുഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതു വരെ ഇങ്ങനെയുള്ള ഇടങ്ങളിലേക്ക് വനിതാ മാധ്യമ പ്രവർത്തകരെ അയക്കില്ലെന്ന് പോയിന്റ്ബെറ്റ് സ്പോർട്സ്ബുക്ക് വ്യക്തമാക്കി.
First published: October 26, 2019, 7:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading