ശരീരം മുഴുവൻ ടാറ്റൂ ചെയ്തിട്ടും മതിയായില്ല; തലയോട്ടിയിൽ '666' അടിച്ച് യുവാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
ചെറുതും വലുതുമായി നൂറ് കണക്കിന് ടാറ്റൂകളാണ് വിക്ടറിന്റെ ശരീരം മുഴുവൻ ഉള്ളത്. കൂടാത ബോഡി മോഡിഫിക്കേഷനും വരുത്തിയിട്ടുണ്ട്. ഇതൊന്നും മതിയായിട്ടില്ലെന്ന് തോന്നുന്നു, ഇപ്പോൾ തലയോട്ടിയിലും ടാറ്റൂ ചെയ്തിരിക്കുകയാണ്
തല മുതൽ കാല് വരെ പച്ചകുത്തി നടക്കുന്നയാളാണ് ഉറൂഗ്വൻ സ്വദേശിയായ വിക്ടർ ഹ്യൂഗോ പെറാൽട്ട റോഡ്രിഗസ്. ശരീരത്തിൽ ടാറ്റൂ ചെയ്യാൻ അക്ഷരാർത്ഥത്തിൽ ഇനിയൊരു ഇടവും ബാക്കിയില്ല. എന്നിട്ടും വിക്ടറിന്റെ പ്രേമം അവസാനിച്ചിട്ടില്ല.
ചെറുതും വലുതുമായി നൂറ് കണക്കിന് ടാറ്റൂകളാണ് വിക്ടറിന്റെ ശരീരം മുഴുവൻ ഉള്ളത്. കൂടാത ബോഡി മോഡിഫിക്കേഷനും വരുത്തിയിട്ടുണ്ട്. ഇതൊന്നും മതിയായിട്ടില്ലെന്ന് തോന്നുന്നു, ഇപ്പോൾ തലയോട്ടിയിലും ടാറ്റൂ ചെയ്തിരിക്കുകയാണ് അർജന്റീനയിൽ താമസിക്കുന്ന വിക്ടർ. ലിംഗത്തിൽ പിയേഴ്സിങ്ങും ടാറ്റൂവും നടത്തിയിട്ടുണ്ടെന്നാണ് വിക്ടർ പറയുന്നത്.
advertisement
തലയിലെ ടിഷ്യൂനീക്കം ചെയ്ത് തലയോട്ടിയിലാണ് പുതിയ ടാറ്റൂ. 666 ആണ് വിക്ടറിന്റെ പുതിയ ടാറ്റൂ. ആദ്യ പടിയായി ഒന്നാമത്തെ 6 ചെയ്തുകഴിഞ്ഞു. പിശാചിനെ സൂചിപ്പിക്കുന്ന അക്കമാണ് 666. എന്നാൽ തലയിൽ ഈ ടാറ്റൂ ചെയ്യുന്നതിൽ വിശ്വാസപരമായി ഒന്നുമില്ലെന്ന് വിക്ടർ പറയുന്നു. മിറർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
You may also like:Nayanthara| ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ; ആശംസകയുമായി വിഘ്നേഷ് ശിവൻ
പ്രത്യേകിച്ച് ഒരു വിശ്വാസവുമായി തന്റെ ടാറ്റൂവിന് ബന്ധമില്ലെങ്കിലും വിശ്വാസികളായ ആളുകളോടുള്ള വെറുപ്പാണ് പുതിയ ടാറ്റൂവിന് കാരണമെന്നാണ് വിക്ടർ പറയുന്നത്.
advertisement
"ആറ് എന്ന അക്കത്തോട് എനിക്ക് പ്രത്യേകിച്ച് യാതൊന്നുമില്ല. പക്ഷേ, വിശ്വാസികളേയും അവരുടെ പ്രവർത്തികളേയും ഞാൻ വെറുക്കുന്നു."- വിക്ടർ പറയുന്നു.
മുഖത്തും തലയിലും അടക്കം ശരീരത്തിന്റെ മുഴുവൻ ഭാഗത്തും ടാറ്റൂ പതിച്ചാണ് വിക്ടർ നടക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ടാറ്റൂ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇതുകൂടാതെ ബോഡി മോഡിഫിക്കേഷനും ചെയ്തിട്ടുണ്ട്. നാവ് നേരത്തേ തന്നെ പിളർത്തിയിട്ടുണ്ട്.
ടാറ്റൂ, പിയേഴ്‌സിംഗ്, ഇംപ്ലാന്റുകൾ, സർജറികൾ എന്നിവയിലൂടെ ശരീരത്തിൽ രൂപത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെയാണ് ബോഡി മോഡിഫിക്കേഷൻ എന്നു പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗമായി ഇത് ചെയ്യുന്നുണ്ട്. ചിലർ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചും ഇത് ചെയ്യുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2020 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശരീരം മുഴുവൻ ടാറ്റൂ ചെയ്തിട്ടും മതിയായില്ല; തലയോട്ടിയിൽ '666' അടിച്ച് യുവാവ്