Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും

Last Updated:

Online Class | ഡിവൈഎഫ്ഐയുടെ ടിവി ചാലഞ്ചിലും മഞ്ജു വാര്യർ പങ്കാളിയായിരുന്നു.

തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യമൊരുക്കാൻ ആരംഭിച്ച 'അതിജീവനം എംപീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും. പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയിൽ താരം പങ്കാളിയായ വിവരം ടിഎൻ പ്രതാപൻ എംപിയാണ് ഫേസ്ബുക്കിൽ കുറിച്ചത്. ചലച്ചിത്ര താരം ടോവിനോ തോമസും നേരത്തെ പദ്ധതിക്ക് പിന്തുണ അറിയിച്ചിരുന്നു. 10 ടാബ്ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് ടോവിനോ ഉറപ്പു നൽകിയ വിവരവും എംപി തന്നെയാണ് പുറത്ത് വിട്ടത്.
You may also like:Online Class| ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]ഡിവൈഎഫ്ഐയുടെ ടിവി ചാലഞ്ചിലും മഞ്ജു വാര്യർ പങ്കാളിയായിരുന്നു. നിർധനരായ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കാൻ ‘ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ. ടിവി വാങ്ങി നൽകാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യുക' എന്ന അഭ്യർഥനയുമായി സംഘടന ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. അഞ്ച് ടിവികൾ സംഭാവന നൽകിയാണ് മഞ്ജു ഈ പദ്ധതിയുടെ ഭാഗമായത്.
advertisement
കോവിഡിന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടർന്ന് സ്കൂളുകള്‍ അടച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനെ തുടർന്ന് വളാഞ്ചേരിയില്‍ ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement