Online Class| ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി

Last Updated:

Online Class| നന്ദി ടോവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്... മലയാളിയുടെ മനസ്സറിഞ്ഞതിന്.. എംപി ഫേസ്ബുക്കിൽ കുറിച്ചു.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കം നില്‍ക്കുന്ന കുട്ടികൾക്ക് സഹായം ഉറപ്പു നൽകി പ്രമുഖ താരം ടോവിനോ തോമസ്. കുട്ടികളുടെ പഠന സാമഗ്രികളുടെ വിതരണത്തിനായി ആരംഭിച്ച #അതിജീവനം_എംപീസ്_എഡ്യു_കെയർ എന്ന പദ്ധതിയിലേക്ക് താരം സഹായം ഉറപ്പു നൽകിയെന്ന വിവരം ടി.എൻ.പ്രതാപൻ എംപി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പത്ത് ടാബ്ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്നാണ് ടോവിനോ അറിയിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് താരത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് എംപി.
You may also like:Covid 19 | നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാറാലിയിൽ പങ്കെടുത്ത് കർണാടക ആരോഗ്യമന്ത്രി; വിമർശനം ശക്തം [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]
"എന്റെ പ്രിയ സഹോദരൻ മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ Tovino Thomas, പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്... നന്ദി ടോവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്... മലയാളിയുടെ മനസ്സറിഞ്ഞതിന്.. എംപി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
കോവിഡിന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടർന്ന് സ്കൂളുകള്‍ അടച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനെ തുടർന്ന് വളാഞ്ചേരിയില്‍ ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ടി.വിയില്ലാത്തവര്‍ക്ക് ടി.വി എത്തിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ടിവി ചലഞ്ച് ആരംഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Online Class| ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി
Next Article
advertisement
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
  • റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

  • ക്രെഡിറ്റ് വേഫെയർ ഫിലിംസിനും ലോക ടീമിനുമാണെന്ന് വിജയ് ബാബു

  • 300 കോടി കളക്ഷൻ നേടി ലോക

View All
advertisement