Plastic Surgery | കിം കർദാഷിയാനെപ്പോലെയാകാൻ മോഡൽ ചെലവാക്കിയത് 4 കോടി; ഒടുവിൽ സ്വന്തം രൂപം വീണ്ടെടുത്തത് 95 ലക്ഷത്തിന്
Plastic Surgery | കിം കർദാഷിയാനെപ്പോലെയാകാൻ മോഡൽ ചെലവാക്കിയത് 4 കോടി; ഒടുവിൽ സ്വന്തം രൂപം വീണ്ടെടുത്തത് 95 ലക്ഷത്തിന്
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫാഷന്‍ ഐക്കണായ കിം കര്ദാഷിയാനെപ്പോലെ രൂപം സാദൃശ്യം വരുന്നതിനായി 12 വര്‍ഷത്തിനിടെ 40 ഓളം സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ്യകള്ക്കാണ് ജെന്നിഫര്‍ വിധേയ ആയത്
Last Updated :
Share this:
എല്ലാവര്ക്കും അവരവരുടെ ഇഷ്ടതാരത്തെപ്പോലെ (favourit star) ആകാന്‍ താല്പര്യം കാണും. ഇഷ്ടതാരത്തെ പോലെ വസ്ത്രം ധരിക്കുന്നതും (dressing) മെയ്ക്ക് അപ്പ് (make up) ചെയ്യുന്നതും ഒക്കെ സാധാരണ കാര്യമാണ്. പക്ഷേ, ചില കടുത്ത ആരാധകര്‍ പ്ലാസ്റ്റിക് സര്‍ജ്ജറി (plastic surgeory) ചെയ്ത് അവരെപ്പോലെ ആകാന്‍ ശ്രമിക്കുന്നത് അല്പം കടുപ്പം തന്നെയാണ്. ഇത്തരം സര്‍ജ്ജറികള്‍ക്ക് ചെലവ് (expense) കൂടുതലാണെന്ന് മാത്രമല്ല, നല്ല വേദന (pain) അനുഭവിക്കേണ്ടിയും വരുന്നു. ഇത്തരത്തില്‍ സര്‍ജ്ജറിയ്ക്ക് വിധേയയായ മോഡല്‍ ജെന്നിഫര്‍ പാംപ്ലോണയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കിം കര്ദാഷിയാനെപ്പോലെയാകാന് തന്റെ 12 വര്‍ഷവും നാല് കോടിയിലധികം രൂപയുമാണ് ജെന്നിഫര്‍ ഇതുവരെ ചെലവാക്കിയിരിക്കുന്നത്. താന്‍ ചെയ്യുന്നത് തികച്ചും മണ്ടത്തരമാണെന്ന് മനസ്സിലാക്കി അവര്‍ 95 ലക്ഷം രൂപ ചെലവഴിച്ച് തന്റെ പഴയ രൂപം വീണ്ടെടുത്തിരിക്കുകയാണ് ഇപ്പോള്‍. വാര്‍ത്ത ഏജന്‍സിയായ കാറ്റേഴ്സിന് നല്കിയ ഒരു അഭിമുഖത്തിലാണ് ജെന്നിഫര്‍ താന്‍ കിം കര്ദാഷിയാനായി മാറാന്‍ ശ്രമിച്ച കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫാഷന്‍ ഐക്കണായ കിം കര്ദാഷിയാനെപ്പോലെ രൂപം സാദൃശ്യം വരുന്നതിനായി 12 വര്‍ഷത്തിനിടെ 40 ഓളം സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ്യകള്ക്കാണ് ജെന്നിഫര്‍ വിധേയ ആയത്. എന്നാല്‍ താന്‍ വലിയ തെറ്റാണ് ചെയ്തതെന്ന് അവര്‍ പിന്നീട് മനസ്സിലാക്കുകയായിരുന്നു. 'ആളുകള്‍ എന്നെ കര്ദാഷിയന് എന്ന് വിളിക്കുമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതൊരു ശല്യമായി മാറി. ഞാന്‍ ഒരു ബിസിനസുകാരിയാണ്. ജോലി ചെയ്തിട്ടുണ്ട്, നല്ല വിദ്യാഭ്യാസമുണ്ട്. എന്നാല്‍ എന്റെ വ്യക്തി ജീവിതത്തിലെ ഈ നേട്ടങ്ങളൊന്നും ആരും ശ്രദ്ധിച്ചതേയില്ല. കര്ദാഷിയനെപ്പോലുള്ള എന്റെ രൂപസാദൃശ്യം കൊണ്ട് മാത്രമേ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞുള്ളൂ.' ജെന്നിഫര്‍ പറഞ്ഞു.
വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ജെന്നിഫര്‍ ആദ്യമായി ശസ്ത്രക്രിയ്യയ്ക്ക് വിധേയയാകുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇവര്‍ക്ക് ഇക്കാര്യത്തോട് വല്ലാത്ത അഭിനിവേശമായി. 3 റിനോപ്ലാസ്റ്റി അടക്കം 40 ശസ്ത്രക്രിയകളാണ് ജെന്നിഫര്‍ ചെയ്തത്. കിമ്മിനെപ്പോലെയാകാന് നിരവധി ഫാറ്റ് കുത്തിവെയ്ക്കുകയും കൃത്രിമമായി ശരീരഭാഗങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. വളരെപ്പെട്ടെന്ന് ജെന്നിഫറെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ഫോളോവേഴ്സാണ് ഇവര്‍ക്ക് ഉണ്ടായത്.
'ഞാന്‍ ശസ്ത്രക്രിയയ്ക്ക് അടിമപ്പെടുന്നതായി എനിയ്ക്ക് മനസ്സിലായി. ഒട്ടും സന്തോഷവതി ആയിരുന്നില്ല. ശസ്ത്രക്രിയയോട് വല്ലാത്ത ആസക്തിയായിരുന്നു. എല്ലാ നിയന്ത്രണങ്ങളും എനിയ്ക്ക് നഷ്ടപ്പെട്ടു. ഒരുപാട് പ്രയാസകരമായ അവസ്ഥകളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്.' ജെന്നിഫര്‍ പറഞ്ഞു.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ബോഡി ഡിസ്മോര്‍ഫിയ എന്ന രോഗാവസ്ഥ തനിയ്ക്കുണ്ടെന്ന് ജെന്നിഫറിന് മനസ്സിലായത്. തുടര്‍ന്ന് തന്റെ പഴയ രൂപത്തിലേയ്ക്ക് മാറാന്‍ അവര്‍ തീരുമാനിച്ചു. ഇസ്താംബൂളില്‍ നിന്നുള്ള ഒരു ഡോക്ടര്‍ ഇതിനായി തന്നെ സഹായിക്കാമെന്ന് ഏറ്റതായും ജെന്നിഫര്‍ വെളിപ്പെടുത്തി.
സര്‍ജറികള്‍ക്കിടയില്‍ ഒരു ദിവസം കവിളില്‍ നിന്ന് ജെന്നിഫറിന് രക്തസ്രാവം ഉണ്ടായി. താന്‍ മരിക്കുകയാണെന്നാണ് കരുതിയത്, തന്റെ ജീവന് വെച്ച് എന്തെക്കെയാണ് ചെയ്ത് കൂട്ടിയതെന്ന് അന്ന് താന്‍ തിരിച്ചറിഞ്ഞു എന്നും ജെന്നിഫര്‍ പറഞ്ഞു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.