ജാഗ്രതക്കുറവുണ്ടായി, തെറ്റിദ്ധാരണ പടർത്തി ഭാര്യയുടെ പേരിൽ 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കരുത്; ലിന്റോ ജോസഫ്

Last Updated:

ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും മറ്റു തട്ടിപ്പുകൾക്ക് ഇത് മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

News18
News18
ഇരട്ടവോട്ടർപ്പട്ടിക വിവാദത്തിൽ തന്റെ ഭാര്യ അനുഷയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും മറ്റു തട്ടിപ്പുകൾക്ക് ഇത് മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ രണ്ടിന് നിലവിൽ വന്ന പുതിയ വോട്ടർപ്പട്ടികയിൽ പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ തിരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പടർത്തി 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന് കൂടി സൂചിപ്പിക്കുന്നുവെന്ന് ലിന്റോ കറിച്ചു.
ലന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2021 ലാണ് എന്റെ വിവാഹം കഴിയുന്നത്.അതിന് ശേഷം നടക്കുന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇനി വരാൻ പോകുന്നത്.അതിന്റെ ഭാഗമായി ഇത്തവണ എന്റെ താമസ സ്ഥലമായ കൂടരഞ്ഞി പഞ്ചായത്തിൽ ഭാര്യയുടെ വോട്ട് ചേർത്തിരുന്നു.എന്നാൽ ഭാര്യയുടെ സ്വന്തം സ്ഥലമായ കച്ചേരിയിൽ നിന്ന് വോട്ട് ഒഴിവായിരുന്നില്ല.ഇത് ഒഴിവാക്കുന്നതിൽ ചെറിയ ജാഗ്രത കുറവ് ഉണ്ടായെന്നത് ശരിയാണെങ്കിലും ഇത് വോട്ടർ പട്ടികയിലെ ക്രമക്കേട് എന്ന നിലയിലുള്ള സംഭവമല്ല.സെപ്തംബർ 2 നാണ് പുതുക്കിയ വോട്ടർ പട്ടിക നിലവിൽ വന്നത്.വോട്ടർ പട്ടിക പരിശോധിച്ച് മിസ്റ്റേക്ക് മനസ്സിലായപ്പോൾ തന്നെ തിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
advertisement
വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പടർത്തി 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന് കൂടി സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജാഗ്രതക്കുറവുണ്ടായി, തെറ്റിദ്ധാരണ പടർത്തി ഭാര്യയുടെ പേരിൽ 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കരുത്; ലിന്റോ ജോസഫ്
Next Article
advertisement
മോര്‍ച്ചറിയില്‍ സൂക്ഷിച്ച  മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിനുശേഷം അറസ്റ്റില്‍
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിനുശേഷം അറസ്റ്റില്‍
  • മോര്‍ച്ചറിയില്‍ സ്ത്രീയുടെ മൃതദേഹം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

  • സിസിടിവി ദൃശ്യങ്ങള്‍ പുത്തുവന്നതോടെ 25-കാരനായ നിലേഷ് ഭിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • സര്‍ക്കാര്‍ മോര്‍ച്ചറിയില്‍ കയറി പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഞെട്ടലുണ്ടാക്കി.

View All
advertisement