'ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്': വീഡിയോയുമായി ഷിയാസ് കരീം
- Published by:Sarika KP
- news18-malayalam
Last Updated:
മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിനിമ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയിലാണ് താരത്തിൻരെ പ്രതികരണം. താൻ ജയിലിൽ അല്ലെന്നും ദുബായിലാണ് എന്നുമാണ് ഷിയാസ് വീഡിയോയിൽ പറയുന്നത്.
‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’. – എന്ന് പറഞ്ഞാണ് ഷിയാസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ കൂടെ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.
advertisement
യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പൊലീസാണ് കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 17, 2023 10:16 PM IST