ലോക ആത്മഹത്യ പ്രതിരോധ ദിനത്തിൽ എറണാകുളത്ത് സംയുക്ത ബോധവത്കരണ യജ്ഞം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ മാനസികാരോഗ്യ പരിപാടി, മാനസിക ആരോഗ്യ സന്നദ്ധ സംഘടനയായ മൈത്രി, കൊച്ചി സിറ്റി പോലീസ് ഉദയം പദ്ധതി, സഹൃദയ വെൽഫെയർ സർവീസസ്, എറണാകുളം ജില്ലാ വനിതാ ശിശു വികസന സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബോധവത്കരണ യജ്‌ഞം സംഘടിപ്പിച്ചത്.
ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്ത ബോധവൽക്കരണ യജ്ഞവുമായി ജില്ല. 'ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാന രീതി മാറ്റുക' എന്നതാണ് ഈ വർഷത്തെ സന്ദേശം. സെപ്റ്റംബർ 10 രാവിലെ 9 ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാതല ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ആശാദേവി അധ്യക്ഷയായി. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ മാനസികാരോഗ്യ പരിപാടി, മാനസിക ആരോഗ്യ സന്നദ്ധ സംഘടനയായ മൈത്രി, കൊച്ചി സിറ്റി പോലീസ് ഉദയം പദ്ധതി, സഹൃദയ വെൽഫെയർ സർവീസസ്, എറണാകുളം ജില്ലാ വനിതാ ശിശു വികസന സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബോധവത്കരണ യജ്‌ഞം സംഘടിപ്പിച്ചത്.
പരിപാടിയിൽ എറണാകുളം ഗവൺമെൻ്റ് നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികൾ ബോധവൽക്കരണ സ്‌കിറ്റ് അവതരിപ്പിച്ചു. 'ആത്മഹത്യ - മാറുന്ന കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ എറണാകുളം ജനറൽ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വിവിധ കലാലയങ്ങളിൽ നിന്നുള്ള സോഷ്യൽ വർക്ക് വിദ്യാർത്ഥികളെ ഉൾകൊള്ളിച്ച് സെമിനാർ നടന്നു. വിവിധ സംഘടനകളുമായി സഹകരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ബോധവൽക്കരണ റാലി, ഫ്ലാഷ് മോബ്, മോട്ടോർ ബൈക്ക് റാലി, സിഗ്നേച്ചർ കാമ്പയിൻ, ഡാൻസ് ഓഫ് ഹോപ്പ് തുടങ്ങിയ പരിപാടികളും നടന്നു. രാവിലെ പത്തിന് പൊന്നുരുന്നി സെൻ്റ് റീത്താസ് സ്കൂൾ, സി കെ സി ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികളുടെ റാലി നടന്നു.
advertisement
വൈകിട്ട് 4.45 ന് ഹൈക്കോടതി ലോയേഴ്സ് റൈഡേഴ്‌സ് ക്ലബ് നടത്തുന്ന ബൈക്ക് റാലി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യ്തു. വൈകിട്ട് 5.15 ന് മറൈൻ ഡ്രൈവ് വാക് വേയിൽ കൊച്ചിയിലെ പ്രശസ്തരായ 17 ചിത്രകാരികൾ ബോധവൽക്കരണ ചിത്ര രചന നടത്തി. ഇൻ്റർവ്യൂവർ രജനീഷ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സെൻ്റ് തെരേസാസിലെ വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബ്. 5.20 ന് സിഗ്നേച്ചർ കാമ്പയിൻ 'സൈൻ ടു ലൈഫ്' ടൈംസ് ഓഫ് ഇന്ത്യ കേരള റസിഡൻ്റ് എഡിറ്റർ ബി. വിജു ഉദ്ഘാടനം ചെയ്യ്തു. തുടർന്ന് സെൻ ജാൻസെൻ നയിച്ച സെൻസീ ഡാൻസ് സ്റ്റുഡിയോയുടെ നൃത്തപരിപാടി അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 10, 2025 6:33 PM IST