Viral Video | അടുത്തെങ്ങും ആരും ഇല്ലല്ലോ അല്ലേ? വീട്ടുമുറ്റത്തെ വെള്ളം നിറച്ച പാത്രത്തിൽ കടുവയുടെ കുളി!
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ കടുവ വീട്ടുമുറ്റത്തെ വെള്ളം നിറച്ച പാത്രത്തിൽ കിടക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കർണാടകയിലെ കുടകിൽ നിന്നുള്ളതാണ് കൗതുകകരമായഈ വീഡിയോ. മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
What an unusual occurrence. Apparently in Coorg. Received from a friend on WhatsApp. pic.twitter.com/C7yEF6fjAW
— Jairam Ramesh (@Jairam_Ramesh) December 7, 2020
വലിയൊരു കടുവയാണ് ദൃശ്യങ്ങളിലുള്ളത്. കുടകിലെ ഒരു വീടിന് മുന്നിലെത്തിയ കടുവ വെള്ളം നിറച്ചു വച്ചിരിക്കുന്ന പാത്രത്തിന് സമീപം കുറച്ചു നേരം നിന്നു. പിന്നീട് ചുറ്റും നടന്ന് സമീപത്തെങ്ങും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അതിനുള്ളിലേക്ക് കയറുകയായിരുന്നു.
advertisement
പാത്രത്തിനുള്ളിലേക്ക് കടന്ന കടുവ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ശരീരം പാത്രത്തിനുള്ളിലേക്ക് കടത്തി മുൻകാലുകളും തലയും ഉയർവച്ചായിരുന്നു കടുവയുടെ കിടപ്പ്. ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2020 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | അടുത്തെങ്ങും ആരും ഇല്ലല്ലോ അല്ലേ? വീട്ടുമുറ്റത്തെ വെള്ളം നിറച്ച പാത്രത്തിൽ കടുവയുടെ കുളി!