• HOME
  • »
  • NEWS
  • »
  • buzz
  • »
  • Vayali band | മുള കൊണ്ട് സംഗീതം തീർക്കുന്ന കേരളത്തിന്റെ 'വയലി' ബാൻഡ് ദേശീയശ്രദ്ധയില്‍; ഹിസ്റ്ററി ടിവിയിൽ സംപ്രേക്ഷണം

Vayali band | മുള കൊണ്ട് സംഗീതം തീർക്കുന്ന കേരളത്തിന്റെ 'വയലി' ബാൻഡ് ദേശീയശ്രദ്ധയില്‍; ഹിസ്റ്ററി ടിവിയിൽ സംപ്രേക്ഷണം

2004ല്‍ തുടക്കമിട്ട വയലി ഇപ്പോഴും ഇന്ത്യയിലെ ഏക ബാംബൂ ബാന്‍ഡാണ്

വയലി

വയലി

  • Share this:

    കൊച്ചി: മുളയിൽ നിന്നും മാത്രമുണ്ടാക്കിയ സംഗീതോപകരണങ്ങള്‍കൊണ്ട് വിസ്മയകരമായ സംഗീതപ്രപഞ്ചം സൃഷ്ടിക്കുന്ന തൃശൂരില്‍ നിന്നുള്ള വയലി ബാന്‍ഡ് (Vayali band) ദേശീയ ശ്രദ്ധയിലേക്ക്. ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണില്‍ ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് വയലിയുടെ മാസ്മരിക സംഗീതത്തനിമ ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ പോകുന്നത്.

    അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ.

    2004ല്‍ തുടക്കമിട്ട വയലി ഇപ്പോഴും ഇന്ത്യയിലെ ഏക ബാംബൂ ബാന്‍ഡാണ്. ഇതുവരെ ഇന്ത്യയിലും വിദേശങ്ങളിലുമായി 500-ലേറെ പെര്‍ഫോമന്‍സുകള്‍ നടത്തിക്കഴിഞ്ഞു.

    നെല്‍വയലുകളുടെ ദേവതയുടെ പേരാണ് വയലി. പേര് സൂചിപ്പിക്കുന്നതുപോലെ മണ്ണിനോടും പാരമ്പര്യത്തനിമകളോടും ചേര്‍ന്നു നില്‍ക്കുന്ന സംഗീതമാണ് ബാന്‍ഡിന്റേത്. ഇതിനൊപ്പം തനി കേരളീയമായ നാടന്‍ പാട്ടുകളും കൂടി ചേരുമ്പോള്‍ ശ്രോതാക്കള്‍ക്ക് ഇതുവരെ പരിചയിക്കാത്ത അനുഭൂതി പകരുക എന്നതാണ് ബാൻഡിന്റെ ലക്ഷ്യം.

    Summary: Vayali folklore group, behind Kerala’s Bamboo orchestra, being featured in History TV

    Published by:user_57
    First published: