ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യൻ; കൈയും കാലും മുറിച്ചിട്ടും ഒരേ ചിരി; ഫോട്ടോ കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ

Last Updated:

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ബ്രിട്ടീഷ് റാപ്പ് ഗായകനായ സ്ലോതായിയുടെ ഫീൽ എവയ് എന്ന വീഡിയോയിൽ തന്റെ മാൻ ഇൻ ഹോസ്പിറ്റൽ ബെഡ് എന്ന കേക്ക് കാണിച്ചിരുന്നുവെന്ന് കള്ളൻ പറയുന്നു.

കേക്ക് ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവരുടെ കണ്ണിൽ കാണുന്നതെല്ലാം കേക്കാണ്. ഏത് വസ്തുവിനെയും അവർ മനോഹരമായ കേക്കാക്കി മാറ്റും. കേക്ക് നിർമ്മാണ വിദഗ്ദ്ധർ വ്യത്യസ്തമായ കലാരൂപങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഏറ്റവും മനോഹരമായ രൂപം മുതൽ ഏറ്റവും വിചിത്രമായ രീതി വരെ സ്വീകരിച്ചേക്കാം. വിശ്വാസം വരുന്നില്ലങ്കിൽ ബ്രിട്ടനിലെ ഒരു ബേക്കർ ചെയ്ത പണി നോക്കൂ.
ഇന്റർനെറ്റ് ഉപയോക്താക്കളെ കബളിപ്പിക്കാൻ വേണ്ടി ഇത്തരം വിചിത്രമായൊരു രീതി സ്വീകരിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് ബേക്കർ. ഇയാളുടെ ഏറ്റവും പുതിയ കേക്കായ ആശുപത്രിയിൽ കിടക്കുന്നു മനുഷ്യനെ കണ്ട് അന്തം വിട്ടിരിക്കുകാണ് ആളുകൾ. ചിത്രങ്ങൾ കണ്ടാൽ കേക്കാണെന്ന് തോന്നുകയേയില്ല.
ആശുപത്രിയിൽ കിടക്കുന്ന കേക്കിന്റെ ഒരു വശത്ത് വിളക്കും കുടുംബ ചിത്രങ്ങളും മരുന്നുകളും ഒക്കെ വെച്ചത് കാരണം ആളുകൾക്ക് ഒട്ടും വിശ്വസിക്കാനേ പറ്റുന്നില്ല. മറുവശത്ത് കേക്ക് പിടിക്കുന്ന ഒരാളുടെ കൈയും കാണാം. പ്രത്യക്ഷത്തിൽ ഒരു ജീവനുള്ള മനുഷ്യൻ തന്നെ. എന്നാൽ, വളരെ സൂക്ഷമതയോടെ നോക്കുമ്പോഴാണ് ഇതൊരാളല്ലെന്ന് മനസിലാവുക. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു ഹൈപ്പർ റിയലിസ്റ്റിക് കേക്കാണ്.
advertisement
ഇന്നലെയാണ് @horror4kids എന്ന ട്വിറ്റർ ഉപയോക്താവ് ഈ ചിത്രം ഇന്റർനെറ്റിൽ പങ്കു വച്ചത്. ഇതൊരു കേക്കാണ് എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റു ചെയ്തത്. നിമിഷങ്ങൾക്കകം ചിത്രം സൈബർ ലോകം ഏറ്റെടുക്കുകയും ആയിരക്കണക്കിനാളുകൾ ലൈക്ക് ചെയ്യുകയും റീറ്റ്വീറ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, വ്യത്യസ്ത തരം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം കണ്ട് ആകെ ആശയക്കുഴപ്പത്തിലായെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ഇതു മനോഹരമാണെന്നും ശരിക്കും ഒരു വെഡ്ഡിംഗ് കേക്ക് ആവണാമായിരുന്നുവെന്നും മറ്റൊരാൾ എഴുതി.
advertisement
പല മീമുകളുമായി വേറെയും കുറേയാളുകൾ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് ഈ ചിത്രത്തിനു താഴെ. ചിത്രം കണ്ട് ടോം പെറ്റിയെ പറ്റി ഓർമ്മ വന്ന ഒരു ട്വിറ്റർ യൂസർ ഇതിനെ ആലീസ് ഇൻ വണ്ടർലാൻഡ് കേക്കെന്ന് വിളിച്ചു.
ബ്രിട്ടനിലെ ബെൻ കള്ളൻ എന്നയാളാണ് ഈ അവിശ്വസനീയമായ കേക്ക് നിർമ്മിച്ചിരിക്കുന്നത്. ദ ബെയ്ക് കിംഗ് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഇയാൾ വനിലയും ചോക്ലേറ്റും ചേർത്ത് ഉണ്ടാക്കിയ മനുഷ്യ രൂപത്തിലുള്ള കേക്ക് സൈബർ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ബ്രിട്ടീഷ് റാപ്പ് ഗായകനായ സ്ലോതായിയുടെ ഫീൽ എവയ് എന്ന വീഡിയോയിൽ തന്റെ മാൻ ഇൻ ഹോസ്പിറ്റൽ ബെഡ് എന്ന കേക്ക് കാണിച്ചിരുന്നുവെന്ന് കള്ളൻ പറയുന്നു. വസ്ത്രങ്ങൾ, പച്ചക്കറികൾ തുടങ്ങി അനേകം ഡിസൈനുകളിൽ അദ്ദേഹം ഇതുവരെ കേക്കുകൾ തയ്യാറാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യൻ; കൈയും കാലും മുറിച്ചിട്ടും ഒരേ ചിരി; ഫോട്ടോ കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement