KFC | ഓര്‍ഡര്‍ ചെയ്തത് ഫ്രൈഡ് ചിക്കന്‍; യുവതിയ്ക്ക് കിട്ടിയത് കോഴിയുടെ പൊരിച്ച തല
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യുവതി ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് ചിക്കന്‍ പാക്കില്‍ കിട്ടിയത് കോഴിത്തല
ഫ്രൈഡ് ചിക്കന്‍ പലരുടെയും ഇഷ്ട വിഭവമാണ്. ചിക്കന്‍ കഴിക്കുമ്പോള്‍ ലെഗ് പീസും ചെസ്റ്റ് പീസും ചോദിച്ചു വാങ്ങുന്നവരുണ്ട്. എന്നാല്‍ യുകെയിലെ യുവതി ഓര്‍ഡര്‍(Order) ചെയ്ത ഫ്രൈഡ് ചിക്കന്‍(Fried Chicken) പാക്കില്‍ കിട്ടിയത് കോഴിത്തല. ചിക്കന്‍ പീസുകള്‍ക്കൊപ്പം ഒരു ചിക്കന്‍ തല ബ്രോസ്റ്റ് കൂടി ലഭിക്കുകയായിരുന്നു.
ഗബ്രിയേല്‍ എന്ന വനിതയ്ക്കാണ് കെഎഫ്സി(KFC) ഔട്ട്ലറ്റില് നിന്ന് കോഴിയുടെ പൊരിച്ച തല കിട്ടിയത്. കോഴിത്തലയുടെ ചിത്രം സഹിതം വിവരം റിവ്യൂ ആയി പോസ്റ്റ് ചെയ്തു. ഇത് ടേക്ക് എവേ ട്രോമ അവരുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
പിന്നാലെ വിശദീകരണവുമായി കെഎഫ്സി തന്നെ രംഗത്തെത്തി. തങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് ചിക്കന്‍ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിച്ചതാണെന്നും വാര്‍ത്തക്കുറിപ്പിലൂടെ കെഎഫ്സി യുകെ അറിയിച്ചു.
ഗബ്രിയേലിന് സൗജന്യമായി കെഎഫ്സി ചിക്കന്‍ നല്കി. അവരെയും കുടുംബത്തെയും റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ക്ക് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമെന്നും കെഎഫ്സി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
advertisement
Viral Video | വഴിയരികില്‍ ചോലെ റൈസ് വില്‍ക്കുന്ന ഭിന്നശേഷിക്കാരന്; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
വഴിയോര കച്ചവടത്തേയും കച്ചവടക്കാരേയും സംബന്ധിച്ച് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ (social media) വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു കച്ചനടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
വഴിയരികില്‍ സിന്ധി സ്റ്റൈല്‍ ചോലെ റൈസ് (Chole Rice) വില്‍ക്കുന്ന ഒരു ഭിന്നശേഷിക്കാരനായ (Specially Abled Man) കച്ചവടക്കാരനാണ് വീഡിയോയില്‍ ഉള്ളത്. (video) ഇടതുകൈപ്പത്തി ഇല്ലാത്ത കച്ചവടക്കാരന് വളരെ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയിലെ ദൃശ്യം.
advertisement
പൂര്‍ണ്ണ ആരോഗ്യവാനായിരുന്നിട്ടും പലതിനും മടിക്കുന്ന ആളുകളുള്ള ഈ സമൂഹത്തില്‍ തന്റെ പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഇദ്ദേഹമാണ് ഇപ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്യുന്ന ഇദ്ദേഹത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
അമല്‍ സിരോഹി എന്ന ഫുഡ് ബ്ളോഗറുടെ ഫൂഡി ഇന്‍കാര്‍നേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിന്ധി സ്റ്റൈലില്‍ തയ്യാര്‍ ചെയ്ത ചോറും മസാലെദാര്‍ ചോലെക്കറിയുമാണ് ഇദ്ദേഹത്തിന്റെ കടയിലെ സ്പെഷ്യല്‍ വിഭവം. 15 വര്‍ഷത്തോളമായി നാഗ്പുരിലെ ജാരിപത്ക മേഖലയില്‍ ആണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ഇതുവരെ 70 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2021 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
KFC | ഓര്‍ഡര്‍ ചെയ്തത് ഫ്രൈഡ് ചിക്കന്‍; യുവതിയ്ക്ക് കിട്ടിയത് കോഴിയുടെ പൊരിച്ച തല