പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യമാക്കുന്ന പദ്ധതി. നല്ല വിദ്യാഭ്യാസം ലഭിക്കുന്ന
തോടൊപ്പം പ്രഫഷണൽ രംഗത്ത് ശോഭനമായ ഭാവി ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ, സെക്കണ്ടറി വിദ്യാഭ്യാസത്തോടൊപ്പം തന്നെ മെഡിക്കൽ -എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ സവിശേഷതയാണ്.
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ / ആശ്രമം വിദ്യാലയങ്ങളിലെ അടുത്ത അധ്യയന വർഷത്തേ ക്കുള്ള (2023-24) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. വിവിധ ജില്ലകളിലെ മോഡൽ സ്കൂളു കളിലെ 5, 6 ക്ലാസ്സുകളിലേക്കാണ്, പ്രവേശനം. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ അധികരിക്കരുത്.
വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ ആറാം ക്ലാസ്സിലേയ്ക്കും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിലേയ്ക്കുമാണ് പ്രവേശനം.അട്ടപ്പാടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഇംഗ്ലീഷ് മീഡിയത്തിലാണ് പ്രവർത്തിക്കുന്നത്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ഫോൺ നമ്പറും
1. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കട്ടേല, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം ജില്ല (0471 -2597900)
2. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മുക്കാലി, അട്ടപ്പാടി.പി.ഒ, പാലക്കാട് ജില്ല (0492-4253347)
3. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൂന്നാര്‍, ഇടുക്കി ജില്ല (0486-5231209)
4. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവം, കായ്യംതടം.പി.ഒ, അരിയില്‍, കണ്ണൂര്‍ ജില്ല
5. ആശ്രമം സ്‌കൂള്‍, മലമ്പുഴ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്.പി.ഒ, പുതുപരിയാരം, പാലക്കാട് ജില്ല (0491-2815894)
6. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വാഴത്തോപ്പ്, പൈനാവ്, ഇടുക്കി ജില്ല (0486-2232454)
7. രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, നൂല്‍പ്പുഴ, കലൂര്‍, വയനാട് ജില്ല (0494-616270140)
8. മോഡല്‍ റസിഡന്‍ഷ്യല്‍ ആശ്രമം സ്‌കൂള്‍, തിരുനെല്ലി, വയനാട് ജില്ല
9. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏറ്റുമാനൂര്‍, കോട്ടയം ജില്ല (0481-2530399)
10. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നല്ലൂര്‍നാട്, കുന്നമംഗലം.പി.ഒ, വയനാട് (0493-5241068)
11. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തൂപ്പുഴ, കൊല്ലം ജില്ല (0475-2312020)
12. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട് ജില്ല (0493-6284818)
13. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍,, ചാലക്കുടി, തൃശൂര്‍(0480-2711516)
14. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വടശേരിക്കര, പത്തനംതിട്ട ജില്ല (0473-5251153)
15. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്ക കോളനി, മലപ്പുറം ജില്ല (0499-4239969)
16. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, നിലമ്പൂര്‍ ജവഹര്‍ കോളനി, മലപ്പുറം (0493-122419417)
17. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പൂക്കോട്, വൈത്തിരി.പി.ഒ, വയനാട് (0493-6256156)
18. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂള്‍, ഞാറനീലി, ഇലഞ്ചിയം.പി.ഒ, നെടുമങ്ങാട്, തിരുവനന്തപുരം (0472-284663)
19. ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചല്‍, തിരുവനന്തപുരം (0472-2852122)
20. ആശ്രമം സ്‌കൂള്‍, ഫോര്‍ കൊഗെ കുണ്ടംകുഴി, കാസറഗോഡ് ജില്ല (0499-4239969)
പ്രവേശന പരീക്ഷ
പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. പ്രവേശന പരീക്ഷ മാർച്ച് 11ന് രാവിലെ 10 മുതൽ 12വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.പ്രത്യേക ദുർബല ഗോത്ര വർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല.
അപേക്ഷ ക്രമം
വിശദവിവരങ്ങളും അപേക്ഷ ഫോമുകളുടെ മാതൃകയും ഐ.ടി.ഡി പ്രോജക്ട് ഓഫീസർ/ പട്ടികവർഗ വികസന ഓഫീസുകൾ എന്നിവിടകളിൽ നിന്ന് ലഭിക്കും.നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികവർഗ വികസന ഓഫീസുകൾ,പട്ടികവർഗ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 20 നു മുൻപായി സമർപ്പിക്കണം.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)