കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

രാജ്യമൊട്ടാകെയുള്ള 1105 ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കവസരം

ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ  സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന്  ഫെബ്രുവരി 21 ന് വൈകിട്ട് ആറുവരെ സമയമുണ്ട്.
രാജ്യമൊട്ടാകെയുള്ള 1105 ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കവസരം. പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം
സിവിൽ സർവ്വീസ് പരീക്ഷക്ക് അപേക്ഷിക്കാൻ ബിരുദമാണ് അടിസ്ഥാനയോഗ്യത.  മെയിൻ പരീക്ഷയ്‌ക്കുള്ള  അപേക്ഷ സമർപ്പണമാകുമ്പോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. മെഡിക്കൽ ബിരുദക്കാർക്ക്, അവർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂവിന് ഹാജരാക്കിയാൽ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാവുന്നതാണ്.ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
advertisement
അപേക്ഷകരുടെ പ്രായം
2023 ഓഗസ്റ്റ് ഒന്നിന് 21–32 വയസ്സ് വരെയുള്ള പൊതു വിഭാഗക്കാർക്കും 37 വയസ്സുള്ള പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്കും 35 വയസ്സുള്ള പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. ഇതു കൂടാതെ, ഭിന്നശേഷിക്കാർക്ക് 42 വയസ്സുവരെയും വിമുക്‌തഭടർക്ക് നിയമാനുസൃത ഇളവും ലഭിക്കും.
അപേക്ഷാ ക്രമം
പ്രിലിമിനറി പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഫെബ്രുവരി 21വരെ അപേക്ഷിക്കാം. ആവശ്യമെങ്കിൽ ഫെബ്രുവരി 21 മുതൽ 28 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താനും അവസരമുണ്ടാകും.
പരീക്ഷാ കേന്ദ്രങ്ങൾ
പ്രിലിമിനറി പരീക്ഷയ്ക്ക്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.  മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
സിവിൽ സർവീസ് പരീക്ഷാ ഒരുക്കത്തിന് ഉപകാരപ്രദമാകുന്ന വെബ്സൈറ്റുകൾ
I.സ്‌റ്റഡി മെറ്റീരിയലുകൾക്ക്
advertisement
advertisement
advertisement
advertisement
II. റഫറൻസുകൾക്ക്
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement