മമ്മൂട്ടിക്കും മോഹൻലാലിനും നായികയായ നടി; ഇപ്പോൾ പടുവൃദ്ധയുടെ റോളിൽ
- Published by:meera_57
- news18-malayalam
Last Updated:
മോഹൻലാലിനൊപ്പം ഹിറ്റ് പാട്ടിൽ ആടിപ്പാടിയ നടി. ഗംഭീര മേക്കോവറിൽ പുതിയ ചിത്രം
പ്രായം ചെന്ന് സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ആയാൽ നടന്മാർക്ക് നായികയായി അപ്പോഴും സിനിമയിലെ യുവതികൾ തന്നെ വരാറുണ്ട്. നായികമാരുടെ കാര്യം അങ്ങനെയല്ല. നാല്പതുകൾ കടന്ന് ഭാര്യയും അമ്മയുമായ താരങ്ങൾക്ക് നായികാ പ്രാധാന്യമുള്ള വേഷം കിട്ടിത്തുടങ്ങിയത് ഈ അടുത്തകാലത്ത് മാത്രമാണ്. മലയാള സിനിമയുടെ എൺപതുകളിൽ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും നായികയായ നടിയാണ് ഈ ചിത്രത്തിൽ. അടുത്ത സിനിമയിൽ പടുവൃദ്ധയുടെ റോളിലേക്ക് ചുവടു വയ്ക്കുകയാണ് അവർ. നടി ജീവിതത്തിൽ അമ്മയും അമ്മൂമ്മയും ആയിക്കഴിഞ്ഞു
advertisement
ഇപ്പോഴും വെറുതെ ഒന്ന് യൂട്യൂബിൽ കയറിയാൽ, 'വാചാലം എൻ മൗനവും നിൻ മൗനവും' എന്ന ഗാനം കേൾക്കാൻ സാധിക്കും. ആ രംഗത്തിൽ ആടിപ്പാടുന്നത് മോഹൻലാലും യുവ നടിയായ രാധിക ശരത്കുമാറും. അന്ന് മോഡേൺ വേഷങ്ങൾ ധരിച്ച് ഓടിച്ചാടി നടക്കുന്ന രാധിക തീരെ ചെറുപ്പം. ദേവി എന്ന കഥാപാത്രത്തെയാണ് അവർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതേ വർഷം റിലീസ് ചെയ്ത 'മകൻ എന്റെ മകൻ' എന്ന സിനിമയിൽ രാധിക മമ്മൂട്ടിയുടെ നായികയായി. ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവായ ശശികുമാറിന്റെ സിനിമയായിരുന്നു ഇത്. ആ രാധികയുടെ പുതിയ സിനിമയും മേക്കോവറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
ഇത്രയും കാലം അമ്മ വേഷങ്ങൾക്ക് പുറത്തു പോകാതിരുന്ന രാധിക, ആദ്യമായാണ് 'തായ് കിഴവി' പോലൊരു വേറിട്ട വേഷം ഏറ്റെടുക്കുന്നത്. ഈ സിനിമയുടെ ലുക്ക്, ടീസർ, റിലീസ് തിയതി എന്നിവ പുറത്തുവന്നിരുന്നു. 'പാവുനു തായ്' എന്നാണ് കഥാപാത്രത്തിന് പേര്. ഇതിനായി പ്രോസ്തെറ്റിക്സ് ഉൾപ്പെടെ വച്ചാണ് രാധികയുടെ ലുക്ക് തീർത്തെടുത്തിട്ടുള്ളത്. ഒരു ഗ്രാമം മുഴുവൻ അൽപ്പം ഭീതിയോടു കൂടി നോക്കിക്കാണുന്ന കഥാപാത്രമാണ് ഇവർ. കോമഡി, ഡ്രാമ, സസ്പെൻസ് എന്നിവ ചേർന്നതാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. ഏറ്റവും ഒടുവിൽ അവർ മരിച്ചു എന്ന് കരുതി ഗ്രാമീണർ ചുറ്റും കൂടുന്ന നേരത്തെ സസ്പെൻസ് ആണ് സിനിമയുടെ കാതൽ
advertisement
തമിഴ് സംസാരിക്കുന്ന രാധിക പിറന്നത് നടൻ എം.ആർ. രാധയുടെയും ഗീതയുടെയും മകളായാണ്. പിതാവ് ചെന്നൈയിൽ താമസമാക്കിയ തെലുങ്ക് പരമ്പരയിലെ കണ്ണിയും, അമ്മ ഗീത ശ്രീലങ്കൻ തമിഴ് വംശജയും. ഇന്ത്യയിലും ശ്രീലങ്കയിലും പഠനം നടത്തിയ രാധിക, ലണ്ടനിൽ ഒരു കോഴ്സ് പഠിക്കാൻ ചേർന്നുവെങ്കിലും പൂർത്തിയാക്കാതെ തിരികെവന്നു. രാധികയുടെ അനുജത്തി നിരോഷയും അഭിനേത്രിയാണ്. രാജു, മോഹൻ എന്നിവർ സഹോദരങ്ങളും. രാധ രവി, എം.ആർ.ആർ. വാസു എന്നിവർ അവരുടെ അർദ്ധസഹോദരങ്ങളാണ്
advertisement
സംവിധായകൻ ഭാരതിരാജയെ കണ്ടുമുട്ടിയതില്പിന്നെ 1978ൽ ആയിരുന്നു രാധികയുടെ സിനിമാ പ്രവേശം. 'കിഴക്കേ പോകും റെയിൽ' ആയിരുന്നു അവരുടെ ആദ്യ ചിത്രം. പിന്നീടവർ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം സിനിമകളിൽ സജീവമായി. ആദ്യ രണ്ടു വിവാഹങ്ങൾ അവസാനിച്ചതും, രാധിക നടൻ ശരത്കുമാറിന്റെ ഭാര്യയായി. രണ്ടാമത് വിവാഹം ചെയ്ത വിദേശിയിൽ റയാൻ എന്ന മകൾ പിറന്നു. 2001 ഫെബ്രുവരിയിൽ രാധികയും ശരത്കുമാറും വിവാഹിതരായി. ഇരുവരുടേതും പുനർവിവാഹമായിരുന്നു. വിവാഹത്തിനും മുൻപ് 'നമ്മ അണ്ണാച്ചി', ' സൂര്യവംശം' തുടങ്ങിയ സിനിമകളിൽ അവർ ഒന്നിച്ചഭിനയിച്ചു
advertisement










