പ്ലസ്ടു സയന്‍സ് പഠിച്ചവരാണോ നിങ്ങള്‍ ? കരസേനയുടെ ഭാഗമാകാന്‍ അവസരം

Last Updated:

അപേക്ഷകര്‍ 2022-ലെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതിയിരിക്കണം.

കരസേനയുടെ 2023 ജനുവരിയില്‍ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് (പെര്‍മനന്റ് കമ്മിഷന്‍) അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടു വിജയം. അപേക്ഷകര്‍ 2022-ലെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി: 16.5-19.5. അപേക്ഷകര്‍ 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയില്‍ (രണ്ട് തീയതികളുമുള്‍പ്പെടെ) ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറില്‍ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റര്‍വ്യൂ. വൈദ്യപരിശോധനയും ഉണ്ടായിരിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും. ഇന്റര്‍വ്യൂ സമയത്ത് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും, 20 പാസ്പോര്‍ട്ട് സൈസ് ഫോട്ടോസും കരുതണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ജെ.ഇ.ഇ. മെയിന്‍ റിസല്‍ട്ട് എന്നിവ പരിശോധിക്കും
advertisement
അപേക്ഷ:  www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 21.
മലയാളം വാർത്തകൾ/ വാർത്ത/Career/
പ്ലസ്ടു സയന്‍സ് പഠിച്ചവരാണോ നിങ്ങള്‍ ? കരസേനയുടെ ഭാഗമാകാന്‍ അവസരം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement