സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റാകണോ? നിങ്ങള്‍ക്കിതാ സുവര്‍ണ്ണാവസരം
Last Updated:
വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് തൃശൂര്‍ രാമവര്‍മ്മപുരത്തെ കേരളാ പോലീസ് അക്കാദമിയില്‍
തിരുവനന്തപുരം: കേരളാ പോലീസ് അക്കാദമിയില്‍ സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പോലീസ് അക്കാദമിയില്‍ സൈബര്‍ ഫോറന്‍സിക് പരിശീലനത്തിനാണ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നത്. ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തൃശ്ശൂരിലെ കേരളാ പോലീസ് അക്കാദമിയിലാകും നിയമനം. ഒരുവര്‍ഷത്തേക്കാണ് നിയമനമുണ്ടാവുക. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ എംസിഎയും കമ്പ്യൂട്ടര്‍ സയന്‍സ്, സൈബര്‍ ഫോറന്‍സിക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ക്രിപ്‌റ്റോഗ്രാഫി അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ എം.ടെക് അല്ലെങ്കില്‍ എം.എസുമാണ് യോഗ്യത.
Also Read: നാളെ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സൈബര്‍ നിയമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങളിലെ അന്വേഷണം എന്നിവയില്‍ അറിവും കഴിവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുമുതല്‍ നാലുവരെ വര്‍ഷത്തെ പരിചയവും വേണം. കുറഞ്ഞപ്രായപരിധി 25 വയസ്സാണ്. പ്രതിമാസം 50,000 രൂപയാണ് ശമ്പളം.
advertisement
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും മറ്റു രേഖകളുമായി സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തൃശൂര്‍ രാമവര്‍മ്മപുരത്തെ കേരളാ പോലീസ് അക്കാദമിയില്‍ എത്തണം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2019 10:57 PM IST

