Covid 19 | ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ്; മലപ്പുറം എടയൂർ പഞ്ചായത്ത് അടച്ചുപൂട്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം: ജീവനക്കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. തിങ്കളാഴ്ച്ച മുതല്‍ മൂന്ന് ദിവസം ഓഫീസ് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റര്‍ അറിയിച്ചു.
മൂന്ന് ദിവസത്തെ അടച്ചിടലിനു ശേഷം നാലാം ദിവസം അണുനശീകരണണം നടത്തും. ജീവനക്കാര്‍ എല്ലാവരും നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രമേ ഓഫീസ് പ്രവര്‍ത്തിക്കൂ.
TRENDING:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS]പുതുജീവിതത്തിലേക്ക് ചുവടു വച്ച് റിയാസും വീണയും; ലളിതമായ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം [PHOTOS]ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]
കഴിഞ്ഞ ദിവസം ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെ പത്തോളം ജീവനക്കാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഹോം ക്വാറന്റെനില്‍ പ്രവേശിച്ചു. ജീവനക്കാര്‍ക്ക് പുറമേ ഏതാനും പഞ്ചായത്തംഗങഅങളും എന്‍ജിനീയറിങ് കൃഷിവകുപ്പ് കുടുംബശ്രീ വിഭാഗങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേരാണ് ഹോം ക്വാറന്റനില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. എടപ്പാൾ പഞ്ചായത്തിലെ ജീവനക്കാര്‍ മുഴുവനും നീരിക്ഷണത്തിലാണ്.

Location :
First Published :
June 15, 2020 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ്; മലപ്പുറം എടയൂർ പഞ്ചായത്ത് അടച്ചുപൂട്ടി