Coronavirus LIVE Updates: രാജ്യം ഇപ്പോഴും കോവിഡ് 19 സജീവ ഘട്ടത്തിൽ: മെയ് പകുതിയോടെ രോഗബാധിതരുടെ 1.12 ലക്ഷമായി ഉയരുമെന്ന് വിലയിരുത്തൽ

Last Updated:

Coronavirus LIVE Updates: രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. ഈ സാഹചര്യം തുടർന്നാൽ മെയ് പകുതിയോടെ തന്നെ ഒന്നേകാൽ ലക്ഷത്തോളം പേർ രോഗബാധിതരാകും.

Coronavirus LIVE Updates: രാജ്യം ഇപ്പോവും കോവിഡ് 19 സജീവഘട്ടത്തിലാണെന്നും മെയ് പകുതിയോടെ രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോളമാകുമെന്ന് റിപ്പോർട്ടുകൾ. സർക്കാർ സ്ത്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇത്തരമൊരു വാർത്ത പുറത്തു വിട്ടത്.
ലോക്ക് ഡൗണ്‍ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല മറിച്ച് മുമ്പത്തേക്കാൾ ഇരട്ടി വർധനവും ഉണ്ടാവുകയാണ്. ഈ സാഹചര്യം തന്നെ തുടർന്നു പോവുകയാണെങ്കില്‍ മെയ് പകുതിയോടെ തന്നെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് പറയപ്പെടുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 62 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 29435 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6868 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
advertisement
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതുലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 30,37,665 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 210842 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ രോഗ ബാധിതരിൽ ഒരുലക്ഷത്തോളം ആളുകൾ യുഎസിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1347 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. ഇരുപതിനായിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus LIVE Updates: രാജ്യം ഇപ്പോഴും കോവിഡ് 19 സജീവ ഘട്ടത്തിൽ: മെയ് പകുതിയോടെ രോഗബാധിതരുടെ 1.12 ലക്ഷമായി ഉയരുമെന്ന് വിലയിരുത്തൽ
Next Article
advertisement
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
  • മലയാള സിനിമ 'എക്കോ'യെ ധനുഷ് മാസ്റ്റർപീസ് എന്ന് വിശേഷിപ്പിച്ച് ബിയാന മോമിന്‍ അഭിനയം പ്രശംസിച്ചു

  • ഒടിടിയിൽ റിലീസായ ശേഷം മികച്ച പ്രതികരണം നേടിയ 'എക്കോ' മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി

  • ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബാഹുൽ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു

View All
advertisement