COVID 19 | ജീവന്റെ വിലയുള്ള ജാഗ്രത; സർക്കാർ മുദ്രാവാക്യം പങ്കുവെച്ച് അഹാന കൃഷ്ണയും കൃഷ്ണ കുമാറും 

Last Updated:

ക്യാമ്പെയിന്റെ ഭാഗമാകാൻ ക്ഷണിച്ച കേരള സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറഞ്ഞാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ കേരള സർക്കാർ മുദ്രാവാക്യമായ ജീവന്റെ വിലയുള്ള ജാഗ്രത ക്യാമ്പെയിനുമായി നടൻ കൃഷ്ണ കുമാറും മകളും നടിയുമായ അഹാന കൃഷ്ണയും. അഹാനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പൊതു ഇടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചാണ് ഇരുവരും പറയുന്നത്.
ക്യാമ്പെയിന്റെ ഭാഗമാകാൻ ക്ഷണിച്ച കേരള സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറഞ്ഞാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും സർക്കാർ നിർദേങ്ങൾ പാലിക്കേണ്ടതിന്റയും ആവശ്യകത വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
നേരത്തേ, സൈബർ ആക്രമണത്തിനെതിരെ യൂട്യൂബ് ചാനലിൽ അഹാന പുറത്തു വിട്ട വീഡിയോ വൈറലായിരുന്നു. കോവിഡിനെ തുടർന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗണിനേയും സ്വർണക്കടത്ത് കേസിനേയും ബന്ധപ്പെടുത്തി അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയായിരുന്നു വിവാദങ്ങൾക്ക് കാരണം.
advertisement
ഇതിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും മോശമായ രീതിയിൽ സൈബർ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ് എന്ന പേരിൽ വീഡിയോ അഹാന പുറത്തിറക്കിയത്.
ഈ വീഡിയോ ചർച്ചയാകുന്നതിനിടെയാണ് സർക്കാർ ക്യാമ്പെയിന്റെ ഭാഗമായി അഹാനയും കൃഷ്ണകുമാറും എത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ജീവന്റെ വിലയുള്ള ജാഗ്രത; സർക്കാർ മുദ്രാവാക്യം പങ്കുവെച്ച് അഹാന കൃഷ്ണയും കൃഷ്ണ കുമാറും 
Next Article
advertisement
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകളും മുന്നേറ്റവും കാണാം

  • ചില രാശികൾക്ക് വെല്ലുവിളികളും തെറ്റിദ്ധാരണകളും

  • ബന്ധങ്ങൾ വളർത്താൻ മനസ്സിലാക്കലും ക്ഷമ

View All
advertisement