Covid19|കോവിഡ് പ്രതിരോധം: കേരളത്തിനു തന്നെ മാതൃകയായി ചെങ്കൽച്ചൂള
- Published by:Gowthamy GG
- news18-malayalam
Last Updated:
കുട്ടികൾ ഉൾപ്പെടെ ആരും മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങില്ല , ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്.
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയാവുകയാണ് തിരുവനന്തപുരം നഗരഭാഗത്തുള്ള ചെങ്കൽച്ചൂള. ആയിരത്തോളം കുടുംബങ്ങള്‍ അധിവസിക്കുന്ന ജനസാന്ദ്രത വളരെ ഏറിയ മേഖലയാണിത്. പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കാതെയും വീടിനുള്ളിൽ പോലും മാസ്ക് ധരിച്ചുമാണ് കോവിഡിനെതിരായ ഇവരുടെ പ്രതിരോധം.
പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഇല്ലെന്ന് കവാടത്തിൽ തന്നെ ബോര്‍ഡ് എഴുതി വെച്ചിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ കൈകൾ ആദ്യം ശുചിയാക്കണം ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്ന നിർദേശവും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികൾ ഉൾപ്പെടെ ആരും മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങില്ല , ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്. ഇതിനായി പുറത്തേക്ക് പോവേണ്ടതില്ല. മറ്റിടങ്ങളിൽ നിന്ന് എത്തിയിട്ടുള്ള ചെങ്കൽച്ചൂള നിവാസികളുടെ നിരീക്ഷണത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ്. കോവിഡ് പോലൊരു മഹാമാരി ഈ മേഖലയിൽ പടർന്നു പിടിച്ചാലുള്ള ഭവിഷ്യത്ത് എന്തെന്ന് ഇവർക്കറിയാം. അതുകൊണ്ട് തന്നെയാണ് ഈ ശക്തമായ പ്രതിരോധവും.
advertisement
advertisement
[NEWS]
അന്നന്നത്തെ പട്ടിണിമാറ്റാൻ ജോലി ചെയ്യുന്ന സാധാരണക്കാരുടെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. പ്രതിരോധപ്രവർത്തനങ്ങളിൽ ഇവരും സഹകരിക്കുന്നുണ്ട്. ചെങ്കൽച്ചൂളക്കാരുടെ ഈ പ്രതിരോധ പ്രവർത്തനങ്ങളെ കൗൺസിലർ ജയലക്ഷ്മിയും അഭിനന്ദിക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാവർക്കും മാതൃകയാക്കാവുന്നതാണ് ചെങ്കൽച്ചൂളക്കാരുടെ ഈ പ്രതിരോധം.
Location :
First Published :
July 17, 2020 10:27 PM IST