കോവിഡ് ഭീകരൻ: കാഴ്ച നഷ്ടപ്പെടുത്തുന്നതിനൊപ്പം തലച്ചോറിൽ തകരാറുമുണ്ടാക്കും; എയിംസിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തു
Last Updated:
പെൺകുട്ടി ആശുപത്രിയിൽ എത്തിയത് കാഴ്ച നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണെന്നും എം ആർ ഐ എടുത്തു നോക്കിയപ്പോഴാണ് എഡിഎസ് കണ്ടെത്തിയതെന്നും എയിംസിലെ ശിശു ന്യൂറോളജി വിഭാഗം തലവൻ ഡോ. ഷെഫാലി ഗുലാത്തി പറഞ്ഞു.
ന്യൂഡൽഹി: ലോകം മുഴുവൻ വ്യപിച്ച മഹാമാരി കോവിഡ് 19 ഇതുവരെ അറിഞ്ഞതിനേക്കാൾ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച പതിനൊന്നു വയസുള്ള പെൺകുട്ടിക്ക് തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചു. ഇത്തരത്തിലുള്ള ആദ്യകേസ് റിപ്പോർട്ട് ചെയ്തത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ്. പെൺകുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതോടെ കാഴ്ചയ്ക്കും തകരാർ ഉണ്ടായിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കോവിഡ് ബാധിച്ചത് പതിനൊന്നു വയസുള്ള പെൺകുട്ടിക്ക് രോഗം എഡിഎസിന് കാരണമായതായും കണ്ടെത്തിയിട്ടുണ്ട്. ചെറിയ കുട്ടികളിൽ ഇത് ആദ്യമായാണ് കോവിഡ് മറ്റൊരു രോഗത്തിന് കാരണമാകുന്നത് കണ്ടെത്തിയിരിക്കുന്നതെന്ന് ശിശുക്കളുടെ ന്യൂറോളജി വിഭാഗം കണ്ടെത്തി. അതേസമയം, പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഉടൻ തന്നെ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
You may also like:20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ [NEWS]സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് [NEWS] പ്രശസ്ത ടിക് - ടോക് താരം അമൽ ജയരാജ് മരിച്ച നിലയിൽ; ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു [NEWS]
advertisement
എന്താണ് എഡിഎസ് അഥവാ Acute Demyelinating Syndrome
മയലിൻ എന്ന ആവരണത്താൽ മൂടപ്പെട്ടതാണ് നമ്മുടെ ഞരമ്പുകൾ. തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ പെട്ടെന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നത് മയലിൻ ആണ്. മയലിൻ ഉറയ്ക്ക് നാശം സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള സൂചനകൾ കൃത്യമായി ലഭിക്കാതിരിക്കുന്നതും പല ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് കാഴ്ച, പേശിയുടെ ചലനങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ, ബ്ലാഡർ എന്നിവയ്ക്കെല്ലാം ഇത് കാരണമാകുന്നു.
പെൺകുട്ടി ആശുപത്രിയിൽ എത്തിയത് കാഴ്ച നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണെന്നും എം ആർ ഐ എടുത്തു നോക്കിയപ്പോഴാണ് എഡിഎസ് കണ്ടെത്തിയതെന്നും എയിംസിലെ ശിശു ന്യൂറോളജി വിഭാഗം തലവൻ ഡോ. ഷെഫാലി ഗുലാത്തി പറഞ്ഞു. ഇത് പുതിയ സംഭവമാണെന്നും വൈറസ് പ്രധാനമായും തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെന്ന് ഇപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പതിനൊന്നുകാരിയായ പെൺകുട്ടിയെ ചികിത്സിച്ചത് ഡോക്ടർ ഗുലാത്തിയും സംഘവും ആയിരുന്നു. പെൺകുട്ടിയുടെ അവസ്ഥ ഇമ്യൂണോതെറാപ്പിയിലൂടെ കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. അമ്പത് ശതമാനം കാഴ്ച തിരിച്ചു കിട്ടിയതിനു പിന്നാലെ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു. അതേസമയം പനിയും തലച്ചോറിന് ബാധിച്ച വീക്കവും കാരണം 13 വയസുള്ള വേറൊരു പെൺകുട്ടിയും എയിംസിൽ ചികിത്സയിലാണ്.
Location :
First Published :
October 20, 2020 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ഭീകരൻ: കാഴ്ച നഷ്ടപ്പെടുത്തുന്നതിനൊപ്പം തലച്ചോറിൽ തകരാറുമുണ്ടാക്കും; എയിംസിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തു