കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വറന്റീനില്‍ പ്രവേശിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി ക്വറന്റീനില്‍ പ്രവേശിച്ചത്. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുളള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു.
തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്. ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു.
Also Read തന്നെ വധിക്കാന്‍ കണ്ണൂരിലെ CPM നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി MLA; ഓഡിയോ സന്ദേശം പുറത്ത്
ഇന്നലെ പുതുപ്പളളിയിലടക്കം വിവിധ പരിപാടികളില്‍ ഉമ്മന്‍ചാണ്ടി സജീവമായി പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫുമായി ഇന്ന് കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്താനും ഉമ്മന്‍ചാണ്ടി നേരത്തെ തീരുമാനിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus