News18 Malayalam
Updated: October 19, 2020, 3:12 PM IST
km shaji
കോഴിക്കോട്: തന്നെ വധിക്കാന്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ സിപിഎം പ്രദേശിക നേതാവ് മുംബൈയിലെ കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായി അഴീക്കോട്
എംഎല്‍എ കെഎം ഷാജി ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കെഎം ഷാജി പറഞ്ഞു.
പാപ്പിനിശ്ശേരിയിലെ നേതാവും ക്വട്ടേഷന്‍ സംഘങ്ങള്‍ സംസാരിക്കുന്ന ഹിന്ദിയിലുള്ള സംഭാഷണം
കെ എം ഷാജി എംഎല്‍എ പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം കെ മുനീര്‍ എന്നിവരെ നേരില്‍ക്കണ്ട് അറിയിച്ചിട്ടുണ്ട്.
Also Read
ബിജെപി വനിതാ മന്ത്രിയെ 'ഐറ്റം' എന്നു വിളിച്ച് കോൺഗ്രസ് നേതാവ് കമൽ നാഥ്; സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം
സംഭവത്തിന് പിന്നില്‍ സിപിഎം ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലന്ന് ഷാജി പറയുന്നു.25 ലക്ഷത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ആദ്യംകൊടുക്കാമെന്ന് ശബ്ദസന്ദേശത്തിലുണ്ടെന്ന് ഷാജി പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാകാനാണ് സാധ്യത.
പാപ്പിനിശ്ശേരിയിലെ ഈ നേതാവിനെക്കുറിച്ച് തനിക്കറിയാം. നേരിട്ട് പരിചയമില്ല. ക്വട്ടേഷന്‍ ടീമില്‍ നിന്ന് വിവരം ചോര്‍ന്നാണ് തനിക്ക് ഓഡിയോ ക്ലിപ്പ് കിട്ടുന്നത്. ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് ഈ നേതാവാണെന്നുകൂടി തനിക്ക് വിവരം ലഭിച്ചതായി കെ എം ഷാജി ആരോപിച്ചു.
Also Read
'അനാസ്ഥ മൂലം കോവിഡ് രോഗികൾ മരിച്ചു' എന്ന ശബ്ദസന്ദേശം പുറത്തായി: കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസർക്ക് സസ്പെന്ഷൻ
ശബ്ദസന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകളും ക്വട്ടേഷന്‍ നല്കിയ നേതാവിന്റെ പേരും പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതെന്ന് ഷാജി. ഓഡിയോ ക്ലിപ്പ് ഇന്നലെ വൈകിട്ടാണ് തനിക്ക് കിട്ടിയതെങ്കിലും ഗൂഢാലോചന മുമ്പ് നടന്നതാവാനാണ് സാധ്യതയെന്നും ഷാജി പറഞ്ഞു.
Published by:
user_49
First published:
October 19, 2020, 3:11 PM IST