നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • World No Tobacco Day 2021: പുകവലിക്കുന്നവരിൽ കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണോ?

  World No Tobacco Day 2021: പുകവലിക്കുന്നവരിൽ കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണോ?

  ഇത്തരം വാദങ്ങൾക്ക് പിന്നിലുള്ള സത്യാവസ്ഥ എന്തെന്ന് കണ്ടെത്താം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പുകയില ഉപയോഗം അർബുദത്തിനു കാരണമാകുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു വർഷം ഏകദേശം എട്ട് മില്യൺ ആളുകൾ പുകയിലയുടെ ഉപയോഗം കാരണം മരണപ്പെടുന്നുണ്ട്. ജനങ്ങൾക്കിടയിൽ പുകയില ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി ബോധവൽകരണം നടത്താൻ വേണ്ടിയാണ് എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ 193 രാജ്യങ്ങളിലും ഈ പ്രത്യേക ദിവസത്തിൽ പല ബോധവത്കരണ പരിപാടികളും നടത്താറുണ്ട്.

   കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പുകവലിക്കുന്നവരിൽ കൊറോണ വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ടോ എന്ന ചർച്ച കുറച്ചു കാലമായി നടന്നു കൊണ്ടിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് അപേക്ഷിച്ച് പുകവലി ശീലമാക്കിയവരിൽ ഈ അപകടത്തിന് കൂടുതൽ സാധ്യതയുണ്ടെന്ന് പല വിദഗ്ധരും പറയുന്നുണ്ട്. ഇത്തരം വാദങ്ങൾക്ക് പിന്നിലുള്ള സത്യാവസ്ഥ എന്തെന്ന് കണ്ടെത്താം.

   കോവിഡും പുകവലിയും തമ്മിൽ ബന്ധമുണ്ടോ?

   ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കോവിഡ് ബാധയും പുകവലിയും നമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാൽ കൂടി, പുകവലിയിൽ വിരലുകളും ചുണ്ടുകളും ഒക്കെ ഉൾക്കൊള്ളുന്നത് കൊണ്ട് വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത ഉണ്ട്. പല ആളുകളും സിഗരറ്റും, ലെയ്റ്ററുകളും ഒക്കെ കൈമാറുന്നത് പലപ്പോഴും കാണപ്പെടാറുണ്ട്. ഇത് അപകടകരമണെന്നതിൽ യാതൊരു തർക്കവുമില്ല.   അതേസമയം കോവിഡ് ബാധിച്ചു കഴിഞ്ഞാൽ അസുഖത്തിന്റെ ഫലങ്ങൾ പുകവലിക്കാരിൽ കൂടുതലാണ്. ഈ അസുഖം രോഗികളുടെ ഹൃദയത്തെ കൂടുതൽ ദുർബലമാകുകയും പ്രതിരോധ ശേഷി കുറക്കാനും സാധ്യതയുണ്ട്. മുമ്പ് പുകവലിച്ചു ശീലമുള്ള പല രോഗികളിലും രോഗ വ്യാപ്തി കൂടുകയും ആശുപത്രിയിലും, തീവ്ര പരിചരണ വിഭാഗത്തിലേക്കും, വെനിറ്റിലേറ്ററിലേക്കും മാറ്റേണ്ട അവസ്ഥ കാണപ്പെടാറുണ്ട്.

   അതുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടന ആളുകളോട് പുകവലി ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ ശീലം ഉപേക്ഷിച്ച ഉടനെ ഹൃദയത്തിന്റെ ശക്തി കൂടുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പുകവലി ഉപേക്ഷിച്ച ആദ്യത്തെ 20 മിനിറ്റിൽ തന്നെ കൂടിയ ഹൃദയമിടിപ്പും രക്‌ത സമ്മർദ്ദവും കുറയും. 12 മണിക്കൂറുകൾക്ക് ശേഷം രക്തത്തിലെ കാർബൺ മോണോക്‌സെയ്‌ഡിന്റെ സാന്നിധ്യം കുറയുകയും രണ്ടാഴ്ചക്കുള്ളിൽ ബ്ലഡ് സർക്കുലേഷനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും.

   കാൻസർ, ട്യൂബെർക്കുലോസിസ് തുടങ്ങി നിരവധി അസുഖങ്ങൾ പുകവലിക്കാരിൽ കണ്ടു വരാറുണ്ടെന്ന് നേരത്തെ വൈദ്യ ശാസ്ത്രം തെളിയിച്ചതാണ്. ലോകത്തെ ടിബി രോഗികളിൽ ഇരുപത് ശതമാനം പേരും പുകവലിക്കാരാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പുകവലി എത്രയും പെട്ടെന്ന് ഉപേക്ഷിക്കുകയാണ് നല്ലത്.

   Keywords: smoking, world no tobacco day, smoking, tobacco, covid, no smoking, പുകവലി, പുകവലി വിരുദ്ധ ദിനം, അർബുദം, കോവിഡ്, കൊറോണ
   Published by:user_57
   First published:
   )}