കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; അക്രമി ലഹരിക്ക് അടിമയായ മകനെന്ന് പൊലീസ്

Last Updated:

കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമണം നടത്തിയത്

ഗ്രേസി ജോസഫ്
ഗ്രേസി ജോസഫ്
കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ‌ കുത്തിപ്പരിക്കേൽപ്പിച്ചു. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതും വായിക്കുക: കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ അറസ്റ്റിൽ
കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മകനും ഗ്രേസിയുമായി വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനൊടുവിൽ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു. ​ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ​ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. 2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ‍ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; അക്രമി ലഹരിക്ക് അടിമയായ മകനെന്ന് പൊലീസ്
Next Article
advertisement
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
  • ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റായി.

  • എ പി അബ്ദുള്ളക്കുട്ടി മോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു.

  • അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയതിന്റെ കാരണം മോദി ഫാൻസ് അസോസിയേഷനാണ്.

View All
advertisement