കാസര്‍കോട് : കോവിഡ് 19 രോഗം സ്ഥിരീകരിച്ച എരിയാല്‍ സ്വദേശി മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയെന്നു സൂചന. എവിടെയൊക്കെ പോയെന്നു വെളിപ്പെടുത്താനും ഇയാൾ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഇയാൾ മുവായിരത്തോളം പേരുമായി ഇടപഴകിയിട്ടുണ്ടാകാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇതിനിടെ ഇയാൾ നൽകിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഇരുപതു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പിലെ ഒരു മരണ വീട്ടിൽ ഇയാൾ എത്തിയിരുന്നു. അന്ന് ഇയാളുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതേസമയം കണ്ണൂരിൽ ഇയാളുമായി അടുത്തിടപഴകിയവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന സൂചനയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.