കോവിഡ് രോഗികളുടെ വിവരങ്ങൾ ഗൂഗിളിൽ; കണ്ണൂർ ജില്ലാ കലക്ടർ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി

രോഗമുക്തി നേടിയവർക്ക് വിവിധ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് ഫോൺ കോൾ വന്നതോടെയാണ് സംഭവം പുറത്തായത്.

News18 Malayalam | news18-malayalam
Updated: April 27, 2020, 1:39 PM IST
കോവിഡ് രോഗികളുടെ വിവരങ്ങൾ ഗൂഗിളിൽ; കണ്ണൂർ ജില്ലാ കലക്ടർ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി
Corona
  • Share this:
കണ്ണൂർ: കാസർകോട്, മാഹി, കണ്ണൂർ പ്രദേശങ്ങളിലെ കോവിഡ് വിവരങ്ങൾ ചോർന്നു. സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്ടർ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി. സുപ്രധാന ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്തതിൽ വേണ്ടത്ര എത്ര സുരക്ഷാ മുൻകരുതൽ എടുത്തില്ലന്നും റിപ്പോർട്ടിൽ വിമർശനം.

കോവിഡ് ബാധിച്ചവരെയും ക്വാറന്റീനിൽ ഉള്ളവരെയും സംബന്ധിച്ച വിവരങ്ങളാണ് ഗൂഗിളിൽ ലഭ്യമായത്. ആരോഗ്യവകുപ്പ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ ആപ്പിൽ നിന്നാണ് വിവരങ്ങൾ ചേർന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആപ്പ് പോലീസ് പരീക്ഷിച്ചത്.

കോവിഡ് രോഗബാധിതർ, സമ്പർക്ക പട്ടികയിലുള്ളവർ, തീവ്ര ബാധിത പ്രദേശങ്ങൾ എന്നീ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഭൂപടമാണ് പുറത്തായത്. ഇതിൽ വ്യക്തികളുടെ പേരും വിലാസവും ഫോൺ നമ്പറും ലഭ്യമാണ്. രോഗമുക്തി നേടിയവർക്ക് വിവിധ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് ഫോൺ കോൾ വന്നതോടെയാണ് സംഭവം പുറത്തായത്. മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് രോഗബാധിതരായിരുന്നവരുടെ നീക്കം.
BEST PERFORMING STORIES:കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS] ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്കോൺടെൽ എന്ന ഐടി സൊല്യൂഷൻ സ്ഥാപനത്തിൽ നിന്നാണ് രോഗികളായിരുന്നവരെ ഫോണിൽ വിളിച്ചതെന്ന് സൈബർ സെല്ലിന്റ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ചികത്സയുടെ ഭാഗമായി ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ പുറത്തായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് ഡി എം ഒ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

കോവിഡ് ഡാറ്റാ സംരക്ഷണത്തെപ്പറ്റി രാഷ്ട്രീയ വിവാദം സംസ്ഥാനത്ത് തുടരുമ്പോഴാണ് വിവരങ്ങൾ ഗൂഗിൾ ലഭ്യമാകുന്നത്. രോഗികളെയും സമ്പർക്ക പട്ടികയിലുള്ള വരെയും സംബന്ധിച്ചുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ജാഗ്രത അത് പാലിച്ചില്ലെന്ന് വസ്തുതയിലേക്കാണ് സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
First published: April 27, 2020, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading