ഹലാൽ വാക്സിൻ വിവാദം: 'ജീവൻ രക്ഷിക്കാൻ ഹലാലല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച വാക്‌സിന്‍ സ്വീകരിക്കാം': ജമാഅത്തെ ഇസ്ലാമി
ഹലാൽ വാക്സിൻ വിവാദം: 'ജീവൻ രക്ഷിക്കാൻ ഹലാലല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച വാക്‌സിന്‍ സ്വീകരിക്കാം': ജമാഅത്തെ ഇസ്ലാമി
രാജ്യത്ത് പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ പ്രഖ്യാപിച്ചതോടെയാണ് വിശദീകരണവുമായി ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: ജീവൻ രക്ഷിക്കാൻ ഹലാലല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച വാക്‌സിന്‍ സ്വീകരിക്കാമെന്ന നിലപാടുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം. മതവിശ്വാസപ്രകാരം ഹലാലായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്‌സിന്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനായി ഹറാമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയിരിക്കുന്നത്.
“അനുവദനീയമല്ലാത്ത ഒരു വസ്തുവകകളും സ്വഭാവ സവിശേഷതകളും കണക്കിലെടുത്ത് തികച്ചും വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കിൽ, അത് ശുദ്ധവും അനുവദനീയവുമാണെന്ന് കണക്കാക്കാം. ഈ അടിസ്ഥാനത്തിൽ, ഹറാം ആയ (നിയമവിരുദ്ധമായ) മൃഗത്തിന്റെ ശരീരഭാഗത്ത് നിന്ന് എടുത്ത കൊഴുപ്പിന്‍റെ ഉപയോഗം ഇസ്ലാമിക പണ്ഡിതൻമാർ അനുവദനീയമാണെന്ന് കരുതുന്നു, ” ജെഎച്ച് ശരീഅത്ത് കൗൺസിൽ സെക്രട്ടറി ഡോ. റാസി-ഉൽ-ഇസ്ലാം നദ്‌വി പറഞ്ഞു.
“മേൽപ്പറഞ്ഞ പരിവർത്തന നിയമത്തോട് വിയോജിക്കുന്നവർ പോലും ഹലാൽ വാക്സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഗുരുതരമായതും അടിയന്തിരവുമായ സാഹചര്യങ്ങളിൽ നിരോധിത വസ്തുക്കൾ അടങ്ങിയ വാക്സിൻ ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.”- അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുക്കുമ്ബോള്‍ ഹറാമായ പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാണെന്നും റസി ഉല്‍ ഇസ്‌ലാം വ്യക്തമാക്കി.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വാക്‌സിനുകളില്‍ എന്ത് തരം പദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതിനെ കുറിച്ച് കൃത്യമായ വിവരം ആർക്കും ലഭിച്ചിട്ടില്ലെന്ന് റസി ഉൽ ഇസ്ലാം പറഞ്ഞു. ഇതേക്കുറിച്ച് വ്യക്തത വരുമ്പോൾ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ഇദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ പ്രഖ്യാപിച്ചതോടെയാണ് വിശദീകരണവുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം രംഗത്തെത്തിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.