തമിഴ്‌നാട്ടില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന CCTV ദൃശ്യങ്ങള്‍ പുറത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാളെ പിടികൂടണമെന്നും ബിജെപി നേതാവ് അണ്ണാമലൈ പോലീസിനോട് ആവശ്യപ്പെട്ടു
തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ പത്ത് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവസ്ഥലത്തുനിന്നും പ്രതി പണ്‍കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നതിനിടെ അജ്ഞാതനായ ഒരാള്‍ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു ഘട്ടത്തില്‍ അയാള്‍ കുട്ടിയെ ബലമായി എടുത്തുകൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നത്.
കുറ്റവാളിയെ പിടികൂടാന്‍ പ്രത്യേക ടീമുകള്‍ രൂപികരിച്ചിട്ടുണ്ടെന്നും കേസിലുണ്ടായ ചില വഴിത്തിരിവുകളെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പങ്കിടാന്‍ കഴിയുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു സെന്‍സിറ്റീവ് വിഷയമായതിനാല്‍ നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
advertisement
കറങ്ങി നടക്കുന്ന പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാളെ പിടികൂടണമെന്നും ബിജെപി നേതാവ് അണ്ണാമലൈ പോലീസിനോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സഹാചര്യമാണുള്ളതെന്ന് ആരോപിച്ചുകൊണ്ട് സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ഭരണകക്ഷിയായ ഡിഎംകെയും തമിഴ്‌നാട് പോലീസും നിഷേധിച്ചു.
ഇത്തരം കേസുകളില്‍ ഓരോന്നിലും കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിചാരണ വേഗത്തിലാണെന്നുമാണ് സര്‍ക്കാരും പോലീസും ഒരുപോലെ അവകാശപ്പെടുന്നത്. അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗികാതിക്രമ കേസിലും ഓടുന്ന ട്രെയിനില്‍ ഗര്‍ഭിണിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് കര്‍ശനമായ നടപടികളുടെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി.
Location :
Chennai,Tamil Nadu
First Published :
July 17, 2025 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്‌നാട്ടില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന CCTV ദൃശ്യങ്ങള്‍ പുറത്ത്