ഒരു ലക്ഷം രൂപ നൽകാഞ്ഞതിന് ഉമ്മയെ കുത്തിപരിക്കേല്‍പ്പിച്ച 21 കാരൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
ആക്രമണത്തിൽ ഉമ്മയുടെ ഇടതുകൈക്ക് പരിക്കേറ്റു
പുതുപ്പാടി: പണം നൽകാത്തതിന് ഉമ്മയെ കുത്തിപരിക്കേല്‍പ്പിച്ച 21 കാരൻ അറസ്റ്റിൽ. കോഴിക്കോട് കൈതപ്പൊയിലില്‍ ആണ് സംഭവം. കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ റസിയയ്ക്കാണ് (41) ആക്രമണത്തിൽ പരിക്കേറ്റത്. ഇവരുടെ മകൻ പി.കെ. റനീസിനെ (21) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉമ്മ നൽകിയ പരാതിയിന്മേലാണ് നടപടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കായിരുന്നു സംഭവം. പ്രതി ഉമ്മയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. പണം കിട്ടാതെ വന്നതോടെ കുപിതനായ പ്രതി ഉമ്മയുടെ മുഖത്തും തലയിലും മർദിക്കുകയായിരുന്നു. കത്തികൊണ്ടുള്ള കുത്ത് തടുക്കവെ റസിയയുടെ ഇടതുകൈക്ക് പരിക്കേറ്റു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ റസിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റനീസ് രണ്ടുതവണ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ നരഹത്യാശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി താമരശ്ശേരി പോലീസ് അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
July 29, 2025 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു ലക്ഷം രൂപ നൽകാഞ്ഞതിന് ഉമ്മയെ കുത്തിപരിക്കേല്‍പ്പിച്ച 21 കാരൻ അറസ്റ്റിൽ