11കാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

Last Updated:

മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിലാണ് അധ്യാപികയെയും കുട്ടിയെയും പൊലീസ് കണ്ടെത്തിയത്

News18
News18
പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് 23കാരിയായ അധ്യാപിക അറസ്റ്റിലായി. ഗുജറാത്തിലെ സൂററ്റിലായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കുട്ടിയുടെ വീടും അധ്യാപികയുടെ വീടും ഒരേ പ്രദേശത്താണ്. ഇരുവരെയും കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ അധ്യാപികയ്ക്കൊപ്പം കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിലെ ഷംലാജിയിൽ നിന്നും കുട്ടിയെയും അധ്യാപികയെയും പൊലീസ് കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങന- ഏപ്രിൽ 25ന് മാൻസി എന്ന അധ്യാപിക കുട്ടിയുമായി അഹമ്മദാബാദിലെത്തി. അവിടെ നിന്ന് വഡോദര വഴി ബസിൽ ഡൽഹയലേക്ക് പോയി. പിന്നീട് ജയ്പൂരിലെത്തി. അവിടെ ഹോട്ടലിൽ രണ്ടുദിവസം താമസിച്ചു. മെഡിക്കല്‍ പരിശോധനക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. പോക്സോ വകുപ്പുകൾ ഉള്‍പ്പെടെ ചുമത്തി പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുട്ടിക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയാണ് താനെന്ന് മാൻസി പൊലീസിനോട് പറഞ്ഞു. പഠനത്തിൽ പിന്നോക്കമാണെന്ന് പറഞ്ഞ് കുട്ടിയെ വീട്ടുകാര്‍ നിരന്തരം വഴക്ക് പറയുമായിരുന്നു. തന്റെ വീട്ടിൽ നിന്നും വിവാഹം കഴിക്കാനായി ശക്തമായ സമ്മർദമുണ്ടായിരുന്നു. അങ്ങനെയുണ്ടായ നിരാശയില്‍ നിന്ന് ഡൽഹിയിലേക്കും ജയ്പൂരിലേക്കും പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
advertisement
'പ്രാഥമിക അന്വേഷ‌ണത്തിന്റെ ഭാഗമായി അധ്യാപികയെ ചോദ്യം ചെയ്തു. കുട്ടിയുമായി ശാരീരിക ബന്ധമുണ്ടായെന്ന് അധ്യാപിക സമ്മതിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പുറമേ പോക്സോ വകുപ്പുകളും അധ്യാപികക്കെതിരെ ചുമത്തിയിട്ടുണ്ട്'- ഡെപ്യൂട്ടി കമ്മീഷണർ ഭഗീരത് സിങ് ഗാധ്വി പറഞ്ഞു. കുട്ടിയെയും അധ്യാപികയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
Summary: A 23-year-old teacher was arrested for abducting and sexually abusing her 11-year-old student. The duo travelled together for three days before returning to Surat.
മലയാളം വാർത്തകൾ/ വാർത്ത/Crime/
11കാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement