• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കൊണ്ടോട്ടിയിൽ 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കൊണ്ടോട്ടിയിൽ 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

cannabis seized

cannabis seized

  • Last Updated :
  • Share this:
മലപ്പുറം കൊണ്ടോട്ടിയിൽ വൻ കഞ്ചാവു വേട്ട. 25.5 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവ് പിടിയിലായി. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. 25.5 കിലോ കഞ്ചാവുമായി പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻ തൊടി വീട്ടിൽ മുഹമ്മദ് ഹനീഫ (25) ആണ് പിടിയിലായത്.

കൊണ്ടോട്ടി കോടങ്ങാട് വച്ച് കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ആണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയിൽ എടുത്തു. കാറിന്റെ ഡിക്കിയിൽ ആണ് ഇയാൾ കഞ്ചാവ് ഒളിപ്പിച്ചത്‌. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും.ലോക് ഡൗൺ സമയത്ത് കഞ്ചാവിൻ്റെ വില 10 ഇരട്ടിയോളം കൂടിയതിനാൽ നിരവധി മയക്കുമരുന്നു മാഫിയകൾ നേരിട്ട് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുകയാണ് ചെയ്യുന്നത്.

Also Read COVID 19 പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു; കേന്ദ്രസഹായം തേടണം: കെ സുരേന്ദ്രന്‍

വലിയ ലോറികൾ വാടകക്ക് എടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിൻ്റെ മറവിലാണ് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചു വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ വർഷം 10 മാസത്തിനിടെ ഏകദേശം 500 കിലോയോളം കഞ്ചാവും, എംഡിഎംഎ, എൽ എസ് ഡി പോലെയുള്ള മാരക മയക്കുമരുന്നുകളും മലപ്പുറം ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടിയിരുന്നു.

മലപ്പുറത്ത് കഴിഞ്ഞ മാസം അവസാനമാണ് 320 കിലോ കഞ്ചാവുമായി 8 അംഗ സംഘത്തെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും നേരിട്ടു പോയാണ് ഇപ്പോൾ പിടിയിലായവർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കിലോക്ക് 1500 രൂപക്ക് അവിടെ ലഭിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതോടെ 50,000 രൂപയിലധികമാകും. ഒരു തവണ കഞ്ചാവ് കടത്തുന്നതിൽ തന്നെ ലക്ഷങ്ങളുടെ ലാഭമാണ് ഇവർക്ക് ലഭിക്കുന്നത്. ലോക് ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടവരേയും ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയവരേയും മയക്കുമരുന്ന് മാഫിയ സമീപിച്ച് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് കൊണ്ടു വരുന്നത്.

Also Read  'അന്വേഷണ ഏജന്‍സി പോലും കണ്ടെത്താത്ത കാര്യങ്ങള്‍ പത്രസമ്മേളനത്തിൽ'; കേന്ദ്രമന്തി വി.മുരളീധരൻ നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമെന്ന് CPM

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ മുഖ്യ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം ഐ പി എസ്സി നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി ഷംസ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂർ, എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ക്ഷൻ ഫോഴ്സ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, ചന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Published by:user_49
First published: