COVID 19 പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു; കേന്ദ്രസഹായം തേടണം: കെ സുരേന്ദ്രന്‍
- Published by:user_49
Last Updated:
കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണെന്നും സുരേന്ദ്രന്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞെന്നും കോവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഹോം ഐസൊലേഷനെയും സ്വകാര്യ ആശുപത്രികളെയുമാണ് പൊതുജനം ആശ്രയിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലായതാണ് കേരളത്തില്‍ സ്ഥിതി ഇത്രയും ഭയാനകമാക്കിയതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Also Read Covid 19 | സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,404 സാമ്പിളുകൾ
പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. കോവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ട ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്.
advertisement
മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയും കേന്ദ്രസഹായം സ്വീകരിച്ചുമാണ് സര്‍ക്കാറുകള്‍ രോഗത്തെ പിടിച്ചുകെട്ടിയത്. എന്നാല്‍ കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം കുറയുകയാണ്. പോസിറ്റീവായ രോഗികള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. ഐസൊലേഷനില്‍ കഴിയുന്നവരോട് ഫോണില്‍ പോലും രോഗവിവരം തിരക്കാന്‍ ആരോഗ്യപ്രവര്‍ത്തകരില്ല.
Also Read Covid 19 | ' ഓണം ആഘോഷിച്ചു; കേരളം അതിനു കനത്ത വില നൽകുന്നു' കോവിഡ് വ്യാപനത്തിൽ മന്ത്രി ഹർഷവർധൻ
advertisement
കഴിഞ്ഞ ദിവസം പാലക്കാട് കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദ്ദേഹം മാറി മറവ് ചെയ്ത സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണ്. ലോക്ക്ഡൗണ്‍ സമയത്ത് മറ്റുസംസ്ഥാനങ്ങള്‍ കോവിഡ് കെയര്‍സെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടെ വായ്ത്താരി പാടുകയായിരുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2020 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു; കേന്ദ്രസഹായം തേടണം: കെ സുരേന്ദ്രന്‍