വനിതാ ഹോസ്റ്റലിലെ ടോയ്ലറ്റിലെ ഒളിക്യാമറയിൽ നിന്ന് 300 വീഡിയോകൾ വിദ്യാർത്ഥിയുടെ ലാപ്പ്ടോപ്പിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഇന്നലെ വൈകുന്നേരത്തോടെയാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവത്തിൽ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നാണ് റിപ്പോർട്ട്. പണം നൽകി പല വിദ്യാർത്ഥികളും വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണം.
ശുചി മുറിയിൽ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.
Location :
Andhra Pradesh
First Published :
August 30, 2024 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വനിതാ ഹോസ്റ്റലിലെ ടോയ്ലറ്റിലെ ഒളിക്യാമറയിൽ നിന്ന് 300 വീഡിയോകൾ വിദ്യാർത്ഥിയുടെ ലാപ്പ്ടോപ്പിൽ