അന്ന് സൗന്ദര്യയുടെ ജീവനപഹരിച്ച വിമാനത്തിൽ കയറേണ്ടിയിരുന്നത് മോഹൻലാൽ നായികയും; വെളിപ്പെടുത്തൽ വർഷങ്ങൾക്ക് ശേഷം

Last Updated:
2004 ഏപ്രിൽ 17നായിരുന്നു നാടിനെ നടുക്കിയ അപകടത്തിൽ സൗന്ദര്യ മരണപ്പെടുന്നത്
1/6
ഇന്നും കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്. മൊഞ്ചത്തി ഉമ്മച്ചി പെണ്ണായി വേഷമിട്ട നടി സൗന്ദര്യ ആയിരുന്നു അത്. വെറും 31 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വിമാനാപകടത്തിൽ സൗന്ദര്യയുടെ മരണം. മരണസമയം സൗന്ദര്യ ഗർഭിണിയായിരുന്നു എന്ന വാർത്ത പലരെയും വേദനിപ്പിച്ചു. കുടുംബത്തിന് നഷ്‌ടമായത്‌ അവരുടെ മകളെ മാത്രമല്ല, മകനെക്കൂടിയാണ്. 2004 ഏപ്രിൽ 17നായിരുന്നു നാടിനെ നടുക്കിയ അപകടം നടക്കുന്നത്. നിയന്ത്രണം തെറ്റി താഴെവീണ വിമാനം കത്തിയമർന്നു
ഇന്നും കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്. മൊഞ്ചത്തി ഉമ്മച്ചി പെണ്ണായി വേഷമിട്ട നടി സൗന്ദര്യ (Soundarya) ആയിരുന്നു അത്. വെറും 31 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വിമാനാപകടത്തിൽ സൗന്ദര്യയുടെ മരണം. മരണസമയം സൗന്ദര്യ ഗർഭിണിയായിരുന്നു എന്ന വാർത്ത പലരെയും വേദനിപ്പിച്ചു. കുടുംബത്തിന് നഷ്‌ടമായത്‌ അവരുടെ മകളെ മാത്രമല്ല, മകനെക്കൂടിയാണ്. 2004 ഏപ്രിൽ 17നായിരുന്നു നാടിനെ നടുക്കിയ അപകടം നടക്കുന്നത്. നിയന്ത്രണം തെറ്റി താഴെവീണ വിമാനം കത്തിയമർന്നു
advertisement
2/6
ബെംഗളുരുവിനടുത്തുള്ള ജക്കൂർ എയർഫീൽഡിൽ സിംഗിൾ എൻജിൻ എയർക്രാഫ്റ്റായ 'സെസ്ന 180' 2004 ഏപ്രിൽ 17ന് തകർന്നടിഞ്ഞു. വിമാനത്തിൽ സൗന്ദര്യയും സഹോദരനും പൈലറ്റും ഉൾപ്പെടെ നാല് പേർ ഉണ്ടായിരുന്നു. അക്കാലത്ത് സൗന്ദര്യ ബിജെപിയിൽ ചേർന്ന് കുറച്ചു നാളുകൾ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പാർട്ടിക്ക് വേണ്ടി ആന്ധ്ര പ്രദേശിലെ കരിം നഗറിൽ പ്രചാരണത്തിന് പോകുന്ന വഴിയായിരുന്നു നടി. അഗ്നി ഏവിയേഷൻ അഡ്വെഞ്ചറിന്റെ ഉടമസ്ഥതയിലെ 13 വർഷം പഴക്കമുള്ള വിമാനമായിരുന്നു സെസ്ന. 21 വർഷങ്ങൾക്ക് ശേഷം ആ വിമാനത്തിൽ താനും കയറേണ്ടിയിരുന്നു എന്ന് മലയാള സിനിമയുടെ ഒരു പ്രിയ നായിക വെളിപ്പെടുത്തുന്നു (തുടർന്ന് വായിക്കുക)

3/6
ഇതേ വിമാനത്തിൽ കയറാൻ ക്ഷണം കെട്ടിയ നടിയായിരുന്നു മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അന്നും ഇന്നും തിളങ്ങുന്ന മീന. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാവാനായിരുന്നു ക്ഷണം. അപകടം നടന്ന് ഇത്രയും കൊല്ലത്തിനിടെ എവിടെയും മീന ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. എന്നാലിപ്പോൾ, മീനയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്. അപകടവാർത്തയിൽ ഞെട്ടലുണ്ടായതായും മീന. എങ്ങനെയാണ് താൻ ആ വിമാനത്തിൽ കയറാതെ രക്ഷപെട്ടത് എന്നും അവർ വ്യക്തമാക്കി

4/6
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാൻ താല്പര്യപ്പെടുന്നില്ല എന്ന് പറഞ്ഞാണ് മീന അന്ന് ആ യാത്ര ഒഴിവാക്കിയത്. അതേദിവസം ഷൂട്ടിംഗ് ഉണ്ടെന്നും അവർ പറഞ്ഞിരുന്നു. മീനയും സൗന്ദര്യയും മോഹൻലാലിന്റെ നായികാ വേഷങ്ങളിൽ അഭിനയിച്ചിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളത്തിൽ ആകെ രണ്ടു ചിത്രങ്ങളിൽ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ. ജയറാം നായകനായ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയിലാണ് സൗന്ദര്യ ആദ്യമായി മലയാളത്തിൽ വേഷമിടുന്നത്. അതിനു ശേഷമായിരുന്നു 'കിളിച്ചുണ്ടൻ മാമ്പഴം' റിലീസ്

5/6
നന്നേ ചെറുപ്പം മുതലേ മോഹൻലാലിന്റെ നായികാവേഷത്തിൽ തിളങ്ങിയ നടിയാണ് മീന. വർണ്ണപകിട്ട്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം ചിത്രങ്ങളിൽ മീനയായിരുന്നു മോഹൻലാലിന്റെ നായിക. എന്നാൽ 2010കൾ പിന്നിട്ട ശേഷം ഇറങ്ങിയ മോഹൻലാൽ, മീന കോംബോ ശ്രദ്ധേയമായി. ഇതിൽ എടുത്തുപറയേണ്ട സിനിമകൾ ദൃശ്യം ഒന്നും രണ്ടുമാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി സിനിമകളിലും മീന മോഹൻലാലിന് ജോഡിയായി. ഇനി വരാൻ പോകുന്ന ദൃശ്യം മൂന്നാം ഭാഗത്തിലും മീന തിരിച്ചുവരും

6/6
കന്നഡ ചിത്രമായ 'ഗന്ധർവ'യിലൂടെ സിനിമയിലെത്തിയ നടിയാണ് സൗന്ദര്യ. കന്നഡ, തമിഴ് ചിത്രങ്ങളിൽ അവർ വേഷമിട്ടു. 'സൂര്യവംശം' എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചന്റെ ഒപ്പം സൗന്ദര്യ അഭിനയിച്ചു

പ്രായപൂർത്തിയാകാത്ത മകൾ കുളിക്കുന്നത് പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെ കൊന്ന് ‍‍ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്

  • ഡിഎൻഎ പരിശോധനയിലൂടെ 18കാരനായ രാകേഷ് സിങിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

  • മകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ രാകേഷിനെ ദേവിറാം കൊന്ന് ‍ഡ്രമ്മിലിട്ട് കത്തിച്ചു.

  • ഒന്നര വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ദേവിറാം പൊലീസ് പിടിയിലായി.

View All
advertisement