ഉത്തർപ്രദേശ്: കാൺപൂരിലെ ബദ്രാസ് ഗ്രാമത്തിൽ ഞായറാഴ്ച്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആറ് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി യുപി പൊലീസ്. പെൺകുട്ടിയുടെ ഹൃദയവും ശ്വാസകോശവും പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് പ്രതികളുടെ ക്രൂരകൃത്യമെന്ന് പൊലീസ് പറയുന്നു.
മറ്റൊരു സ്ത്രീക്ക് കുഞ്ഞ് ജനിക്കാൻ വേണ്ടിയാണ് ആറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് ഹൃദയവും ശ്വാസകോശവും പുറത്തെടുത്തത്. സംഭവത്തിൽ രണ്ട് പേരെ ഞായറാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കുൽ കുരിൽ(21), ബീരൻ(31) എന്നിവരാണ് അറസ്റ്റിലായത്. പരശുറാം കുരിൽ എന്നയാളാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാൾക്ക് കുഞ്ഞുണ്ടാകാൻ വേണ്ടിയാണ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് പരശുറാമിന് എത്തിക്കുകയായിരുന്നു.
You may also like:നിധി കണ്ടെത്തുന്നതിനായി മക്കളെ ബലി നൽകാൻ ശ്രമം; സഹോദരന്മാർ പൊലീസ് പിടിയിൽ
തിങ്കളാഴ്ച്ചയാണ് പരശുറാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ ഭാര്യയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഭാര്യയ്ക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. 1999 ൽ വിവാഹിതനായ പരശുറാമിന് കുട്ടികളില്ല. തുടർന്നാണ് ദുർമന്ത്രവാദത്തിന് മുതിർന്നത്.
ഇതിനായി ഗ്രാമത്തിലെ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്ന് ഹൃദയവും ശ്വാസകോശവും പുറത്തെടുക്കാൻ അനന്തരവനായ അങ്കുലിനെ ചട്ടംകെട്ടുകയായിരുന്നു. അങ്കുലിന്റെ സുഹൃത്താണ് ബീരൻ. ശനിയാഴ്ച്ച രാത്രി ദീപാവലിക്ക് പടക്കം വാങ്ങിക്കാനായി പോയ പെൺകുട്ടിയെയാണ് ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
You may also like:പ്രമുഖ സീരിയല്‍ താരം വെട്ടേറ്റ് മരിച്ചു; CCTV ദൃശ്യങ്ങൾ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
പെൺകുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി. കൊലയ്ക്ക് മുമ്പ് രണ്ടും പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പടക്കം വാങ്ങിക്കാൻ പോയ മകൾ തിരിച്ചെത്താത്തിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും രാത്രി തന്നെ അന്വേഷിച്ചിറങ്ങിയിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന കാട്ടിലും ഇവർ എത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഞായറാഴ്ച്ച രാവിലെയാണ് കാട്ടിലൂടെ പോയ ഗ്രാമവാസികളിൽ ചിലർ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള മരത്തിന് ചുവട്ടിൽ നിന്നും കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തി.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിർദേശം നൽകിയിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് അതിവേഗ കോടതിയിൽ പരിഗണിച്ച് കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.