കൊല്ലത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച 38കാരനായ ബന്ധു അറസ്റ്റിൽ

Last Updated:

പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു അറിയുന്നത്

കൊല്ലം: കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38കാരനായ ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ അധ്യാപകര്‍ക്ക് തോന്നിയ സംശയമാണ് പീഡന വിവരം പുറത്തുകൊണ്ടുവന്നത്. പതിമൂന്നുകാരിയെ സന്തോഷ് പെണ്‍കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു അറിയുന്നത്. അധ്യാപകര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചെന്ന് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍ ഗിരീഷ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 180 മില്ലിഗ്രാം MDMAയുമായി രണ്ടു കണ്ടക്ടര്‍മാര്‍ പിടിയില്‍
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രണ്ട് ബസ് കണ്ടക്ടര്‍മാരില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. ആലുവ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് 180 മില്ലിഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
advertisement
ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്.ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് എം.ഡി.എം.എ. കൈവശംവെച്ചിരുന്നതെന്നാണ് വിവരം.
എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച 38കാരനായ ബന്ധു അറസ്റ്റിൽ
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement