കോഴിക്കോട് വിവാഹ വീട്ടിൽ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മദ്യം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്
കോഴിക്കോട് വിവാഹ വീട്ടിൽ വച്ച് വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുബീൻ എന്നയാളാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീൻ പിടിയിലായത്.
ചക്കുംകടവ് സ്വദേശിയായ വിഷ്ണുവിന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. വിവാഹ വീട്ടിലെത്തിയ ഇയാൾ മദ്യം ആവശ്യപ്പെടുകയും തുടർ ന്നുണ്ടായ തർക്കത്തിൽ വരന്റെ സുഹൃത്തായ ഇൻസാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രതി തിരിച്ച് കോഴിക്കോട് എത്തുകയും തുടർന്ന് കല്ലായി റെയിൽവേസ്റ്റേഷനിലെത്തി ഭാര്യയെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. മൊബൈൽ ഫോൺ ലൊക്കോഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയി.
Location :
Kozhikode,Kerala
First Published :
May 05, 2025 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് വിവാഹ വീട്ടിൽ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ