പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിന തടവും 1,25,000 പിഴയും. പത്തനംതിട്ട കണ്ണങ്കര സ്വദേശി ബാബുവിനെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടെതാണ് വിധി. പോക്സോ ആക്ട് 3, 4, 5, 6 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലങ്കിൽ 2 വർഷം അധിക തടവ് അനുഭവിക്കണം.
മറ്റൊരു കേസിൽ തൃശ്ശൂരിൽ ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും കോടതി വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ 47 കാരനായ പ്രേംലാലാണ് കേസിലെ പ്രതി. 2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തളിക്കുളം പുനഃരധിവാസ കോളനിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച പ്രതി അയല്‍വാസിയായ 9 വയസുകാരനെ തട്ടികൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് ഓടിയ കുഞ്ഞ് അമ്മയോടും അമ്മൂമ്മയോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.